Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎക്കണോമി ക്ലാസിൽ...

എക്കണോമി ക്ലാസിൽ കാർത്തിക് ആര്യന്‍റെ യാത്ര; വിനയമുള്ള മനുഷ്യനെന്ന് നെറ്റിസൺസ്

text_fields
bookmark_border
Kartik Aaryan gets grand welcome from fans as he travels in economy class flight
cancel

മുംബൈ: ഇൻഡിഗോയുടെ എക്കണോമി ക്ലാസിൽ തങ്ങളുടെ സഹായാത്രികനെ കണ്ട് യാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. പ്രിയ താരമായ കാർത്തിക് ആര്യനാണ് തങ്ങൾക്കൊപ്പം എക്കണോമി ക്ലാസിൽ യാത്രചെയ്യുതെന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞില്ല.

ജോധ്പൂർ - മുംബൈ വിമാനത്തിലാണ് ബോളിവുഡ് താരം യാത്രക്കാരനായി എത്തിയത്. യാത്രക്കാരിൽ പലരും താരത്തിന്‍റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. യാത്രക്കാരോട് കുശലാന്വേഷണം നടത്തുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുന്ന കാർത്തിക്കിനെ വിഡിയോകളിൽ കാണാം.

പലവിധ കമന്‍റുകളുമായാണ് നെറ്റിസൺസ് വീഡിയോ പങ്കുവെക്കുന്നത്. ബോളിവുഡിലെ ഏറ്റവും വിനയമുള്ള നടനെന്നാണ് ചില യൂസർമാർ കാർത്തികിനെ വിശേഷിപ്പിച്ചത്. കാർത്തിക് എല്ലാവരുടേയും മനസ് കീഴടക്കുകയാണെന്നായിരുന്നു മറ്റൊരു കമന്‍റ്.

എന്നാൽ ഇതാദ്യമായല്ല കാർത്തിക് ആര്യൻ എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നത്. ബോളിവുഡ് താരമായിട്ടും എന്തുകൊണ്ടാണ് ബിസിനസ് ക്ലാസിൽ യാത്രചെയ്യാത്തതെന്ന ആരാധകന്‍റെ ചോദ്യത്തിന് ചിലവേറിയതാണെന്നായിരുന്നു കാർത്തിക്കിന്‍റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kartik Aaryan
News Summary - Kartik Aaryan gets grand welcome from fans as he travels in economy class flight
Next Story