Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പൂവിഴി വാസലിലേ' എന്ന ചിത്രം മുതൽ ബാബു ആന്റണിയെ പേടിയാണ്; ഇപ്പോഴും ആ ഭയമുണ്ട് -കാർത്തി

text_fields
bookmark_border
Karthi Opens Up   About Share Expirience About Babu Antony
cancel

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 28നാണ് തിയറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗം തെന്നിന്ത്യൻ സിനിമാലോകത്ത് വൻ ചലനം സൃഷ്ടിച്ചതുകൊണ്ടുതന്നെ രണ്ടാംഭാഗം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പൊന്നിയിൽ സെൽവനിൽ നടൻ ബാബു ആന്റണിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നടനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് കാർത്തി. ഇപ്പോഴും തനിക്ക് ബാബു ആന്റണിയെ ഭയമാണെന്നാണ് കാർത്തി പറയുന്നത്. പൊന്നിയന്‍ സെല്‍വന്‍2 വിന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ബാബു ആന്റണി സാറിനെ പൂവിഴി വാസലിലേ എന്ന ചിത്രത്തില്‍ കാണുമ്പോഴേ പേടിയാണ്. ഇന്നും ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേക്കും പേടിയാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തി പറഞ്ഞു.

ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karthi Opens Up About Share Expirience About Babu Antony
Next Story