'അതിന് കാരണം അദ്ദേഹം..., ഒരു സഹോദരനുള്ളത് എപ്പോഴും സ്‌പെഷ്യലാണ്' -സൂര്യയെക്കുറിച്ച് കാർത്തി
text_fieldsകാർത്തി, സൂര്യ
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടന്മാരാണ് സൂര്യയും കാർത്തിയും. അടുത്തിടെ 'ഓഹോ എന്തൻ ബേബി' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ അദ്ദേഹം തന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചും സഹോദരനായ സൂര്യയെക്കുറിച്ചും സംസാരിച്ചു. സൂര്യ തനിക്ക് എത്രമാത്രം പ്രചോദനം നൽകിയെന്ന് താരം ചടങ്ങിൽ പങ്കുവെച്ചു. തന്റെ അറിവില്ലാതെ തന്നെ സൂര്യ തനിക്കുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു സഹോദരൻ ഉണ്ടാകുന്നത് എപ്പോഴും സ്‌പെഷ്യലാണ്. ആ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. എന്റെ സഹോദരനിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്, അദ്ദേഹം എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ഞാൻ കരിയർ തുടങ്ങുമ്പോൾ തന്നെ എനിക്ക് വളരെയധികം സ്നേഹം ലഭിക്കുന്നുണ്ടായിരുന്നു. അതിന് കാരണം അദ്ദേഹം ആയിരുന്നു" എന്ന് കാർത്തി പറഞ്ഞു.
കാർത്തി ലോകേഷ് കനകരാജിനൊപ്പം വീണ്ടും കൈതി 2ൽ ഒന്നിക്കുന്നു എന്നതാണ് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത. ചിത്രത്തിൽ അനുഷ്ക ഷെട്ടി നായികയായി എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ്. നിർമാണ കമ്പനി ഇതുവരെ അന്തിമ അപ്‌ഡേറ്റ് നൽകിയിട്ടില്ല.
സൂര്യയെയും കാർത്തിയെയും ആരാധകർ പലപ്പോഴും താരതമ്യം ചെയ്തിട്ടുണ്ട്. കാർത്തിക് സുബ്ബരാജുമായുള്ള മുൻ സംഭാഷണങ്ങളിലൊന്നിൽ, സൂര്യ ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 'മെയ്യഴകൻ' എന്ന ചിത്രത്തെ പരാമർശിച്ചുകൊണ്ട് കാർത്തിയെ പോലെ ആകാൻ കഴിയില്ലെന്നും 'മെയ്യഴകൻ' ചെയ്യാൻ കഴിയില്ലെന്നും അന്ന് സൂര്യ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

