Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി സ്നേഹ ബാബു വിവാഹിതയായി

text_fields
bookmark_border
Karikku Actress Sneha Babu and  Akhil Xavier Got Married
cancel

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ വെബ് സീരീസായ സാമർത്ഥ്യ ശാസ്ത്രത്തിലെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് താരങ്ങൾ പങ്കുവെച്ചത്.

സ്നേഹക്കും അഖിലിനും ആശംസയുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും എത്തിയിട്ടുണ്ട്. കരിക്ക് താരങ്ങളായ അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

സാമർത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ സീരീസിൽ സ്നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്നാണ് കരിക്ക് ടീമിന്റെ ഭാഗമാകുന്നത്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയായിരുന്നു തുടക്കം. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karikku Actress Sneha Babu and Akhil Xavier Got Married
Next Story