അതിവേഗം ഭാരം കുറയാൻ കരൺ ജോഹറിന്റെ ‘മാന്ത്രിക വിദ്യ’
text_fieldsബോളിവുഡ് താര സംവിധായകൻ കരൺ ജോഹർ കുറഞ്ഞ മാസങ്ങൾകൊണ്ട് ശരീരഭാരം കുറച്ചതിനെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ നിരവധി പേർ ചർച്ച ചെയ്തിരുന്നു. എന്താണ് ഈ വെയ്റ്റ് ലോസിനു പിന്നിലെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഐ.ഐ.എഫ്.എ 2025 -ഡിജിറ്റൽ പുരസ്കാര ഷോയിൽ അവതാരകനായി തിളങ്ങിയ കരണിനോട് ഒരാൾ ഇതേ ചോദ്യം ചോദിച്ചു. കരൺ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. ‘‘തീർത്തും ലളിതമായ രഹസ്യമാണത്, ആരോഗ്യവാനായി ഇരിക്കുക എന്നതു മാത്രമാണത്.’’ -കരണിന്റെ മറുപടി കേട്ട് നെറ്റി ചുളിച്ചവരോട് അദ്ദേഹം വിശദീകരിച്ചു.
‘‘ആരോഗ്യത്തോടെയിരിക്കുകയെന്നാൽ, നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നിങ്ങളെ നല്ലപോലെ അവതരിപ്പിക്കുക. നിങ്ങളുടെ പോഷക ചക്രം നിങ്ങൾ തന്നെ കണ്ടെത്തുക. അല്ലാതെ ചിലർ പ്രചരിപ്പിക്കുന്നതുപോലെ ‘ഒസെംപിക്’ മരുന്ന് കഴിച്ചതൊന്നുമല്ല’’ -കരൺ പറയുന്നു. ദിനചര്യയെ പറ്റി ചോദിച്ചപ്പോൾ, അതു പറഞ്ഞാൽ രഹസ്യം പുറത്താവില്ലേ എന്നും അദ്ദേഹം തിരിച്ചടിച്ചു.
ഭാരം കുറയാൻ മരുന്ന് ?
ടൈപ്2 പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കാറുള്ള Ozempic (semaglutide) എന്ന മരുന്ന് ചിലർ തടി കുറയാൻ ദുരുപയോഗം ചെയ്യാറുണ്ട്. ദഹനം കുറച്ചും വിശപ്പ് കുറച്ചും രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ താഴ്ത്തി നിർത്തുന്ന ഈ മരുന്ന് ഭാരം കുറയാൻ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ തരം ശാരീരിക അസ്വസ്ഥതകൾ ഈ മരുന്നിന്റെ ദുരുപയോഗം മൂലമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

