'ഇത് ട്രെൻഡല്ല, എന്റെ ഫ്രണ്ടാണ്'; ലബുബു ട്രെൻഡിൽ കരൺ ജോഹറിന്റെ മകളും
text_fieldsവിടർന്ന കണ്ണുകളും, കോൺ ആകൃതിയിലുള്ള ചെവികളും, പ്രത്യേക ചിരിയുമൊക്കെയായി ബാഗിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന ലബുബു ആണ് ഫാഷൻ ലോകത്ത് ഇപ്പോൾ ട്രെൻഡ്. ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിലെ ലിസയാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. വിവിധ നിറങ്ങളിലും ആകൃതിയിലും ലബുബു ലഭ്യമാണ്. വിപണിയിലെത്തി ദിവസങ്ങൾക്കൊണ്ട് തന്നെ അവൻ ട്രെൻഡിങ് ലിസ്റ്റിലും കയറിപ്പറ്റിയിരുന്നു. ലബുബു വെറുമൊരു കളിപ്പാട്ടത്തിൽ നിന്ന് ഫാഷൻ ഐക്കണായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ആഗോളതലത്തിൽ ലബുബു പാവ ട്രെൻഡ് ഇപ്പോൾ ചലച്ചിത്ര നിർമാതാവ് കരൺ ജോഹറിന്റെ വീട്ടിലും എത്തിയിരിക്കുന്നു. ജനപ്രിയമായ ഈ ആവേശം തന്റെ മകൾ റൂഹിയുടെ ശ്രദ്ധ പിടിച്ചുപറ്റിയതിനെക്കുറിച്ച് കരൺ ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ ഒരു ലഘുവായ വിഡിയോ പങ്കിട്ടു. ഇത് ഒരു ട്രെൻഡല്ല, എന്റെ ഫ്രണ്ടാണ് റൂഹി പറഞ്ഞത്. വിഡിയോയിൽ, റൂഹി തന്റെ ലബുബു പാവയെ ചേർത്തുപിടിച്ച് നിൽക്കുന്നതായി കാണാം. റൂഹി, നിനക്ക് ഈ ട്രെൻഡ് പിന്തുടരാൻ ശരിക്കും താൽപ്പര്യമുണ്ടോ എന്ന് കരൺ ചോദിക്കുന്നുണ്ട്. പൂർണ്ണ ആത്മവിശ്വാസത്തോടെ റൂഹി മറുപടി നൽകുന്നു. ഇതൊരു ട്രെൻഡ് അല്ല, എന്റെ സുഹൃത്താണ്. അവളുടെ മറുപടിയിൽ രസിച്ച കരൺ ഇതിനോട് എനിക്ക് വാദിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞാണ് പോസ്റ്റിട്ടത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായെത്തിയത്.
2016ൽ ഹോങ്കോങ്ങിൽ നിന്നുള്ള കലാകാരനായ കാസിംഗ് ലംഗ്, നോർഡിക് പുരാണങ്ങളിലെയും, നാടോടിക്കഥകളിലെയും ജീവികളെ മനസിൽ കണ്ടാണ് ലബുബുവിനെ നിർമിച്ചത്. 2019ലാണ് ചൈന ആസ്ഥാനമായുള്ള കളിപ്പാട്ട നിർമാണ കമ്പനിയായ പോപ്പ് മാർട്ടിന് ലബുബുവിന്റെ വിപണനാനുമതി ലഭിക്കുന്നത്. തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാവകൾക്ക് അടിസ്ഥാനപരമായി ഒരു ജീവിയുടെ ഘടനയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

