Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരൺ ജോഹറിന്റെ വസ്ത്രങ്ങൾ അമ്മക്ക് ഇഷ്ടമല്ല! ഉപദേശത്തെ കുറിച്ച് സംവിധായകൻ

text_fields
bookmark_border
Karan Johar says his mother Hiroo Johar tells him to wear age-appropriate clothes
cancel

നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ വസ്ത്രധാരണം ആരാധകർക്കിടയിൽ വലിയ ചർച്ചയാവാറുണ്ട് . കളർഫുൾ വസ്ത്രത്തിലാവും മിക്കപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുക. അധികമാരും ഉപയോഗിക്കാത്ത നിറങ്ങളുടെ കോമ്പിനേഷനും കരൺ പരീക്ഷിക്കാറുണ്ട്.

ഇപ്പോഴിതാ വസ്ത്രധാരണത്തിൽ അമ്മ നൽകാറുള്ള ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കരൺ ജോഹർ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വസ്ത്രധാരണത്തെ അമ്മ പോലും പരിഹസിക്കാറുണ്ടെന്ന് പറഞ്ഞ കരൺ പ്രായത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാനാണ് അമ്മ ആവശ്യപ്പെടാറുള്ളതെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

' അമ്മ എപ്പോഴും എന്നോട് പറയാറുണ്ട്. നിനക്ക് പ്രായമായി. അതിന് യോജിച്ച വസ്ത്രങ്ങൾ ധരിക്കുവെന്ന്. അമ്മേ, ഈ പ്ലെയിൻ സ്യൂട്ട് അമ്മയ്ക്ക് വേണ്ടിയുള്ളതാണ്- കരൺ കുറിച്ചു.

ഏഴ് വർഷത്തിന് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. രൺബീർ സിങ്ങും ആലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ജൂലൈ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. യേ ദില്‍ ഹേ മുഷ്‌കിലാണ് ഒടുവില്‍ കരണിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശർമ, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വൻ വിജയമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karan Johar says his mother Hiroo Johar tells him to wear age-appropriate clothes
Next Story