Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Karan Johar Rushes to Mannat After Shah Rukh Khans Son Aryan Khan Denied Bail in Drug Bust Case
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാരൂഖിനും ഗൗരിക്കും...

ഷാരൂഖിനും ഗൗരിക്കും പിന്തുണയർപ്പിച്ച്​ ഉറ്റസുഹൃത്ത്​ കരൺ ജോഹർ; മന്നത്ത്​ ബംഗ്ലാവിലെത്തി

text_fields
bookmark_border

മുംബൈ: ആഡംബരകപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാന്​ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ ഷാരൂഖ്​ ഖാന്‍റെ ബന്ദ്രയിലെ 'മന്നത്ത്​ ബംഗ്ലാവ്​' സന്ദർശിച്ച്​ ബോളിവുഡ്​ സംവിധായകൻ കരൺ ജോഹർ. വെള്ളിയാഴ്ച വൈകി​ട്ടോടെയാണ്​ കരൺ ഷാരൂഖിന്‍റെ വീട്ടിലെത്തിയത്​.

ഷാരൂഖിന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും ഉറ്റസുഹൃത്താണ്​ കരൺ ജോഹർ. വിദേശത്തായിരുന്ന കരൺ ആര്യൻ അറസ്റ്റിലായതിന്​ പിന്നാലെ മുംബൈയിലെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉറ്റസുഹൃത്തുക്കളെ കാണാൻ വസതിയിലെത്തിയത്​.

നേരത്തേ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്​നിഹോത്രിയും ഷാരൂഖിന്‍റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന്​ പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും.

ഹൃത്വിക്​ റോഷൻ, ആലിയ ഭട്ട്​, സുനിൽ ഷെട്ടി, പൂജ ഭട്ട്​, സുചിത്ര കൃഷ്​ണമൂർത്തി തുടങ്ങിയ ബോളിവുഡിലെ നിരവധി സെലിബ്രിറ്റികൾ ഷാരൂഖിന്​ പിന്തുണ അറിയിച്ച്​ രംഗത്തെത്തിയിരുന്നു.

മുംബൈ തീരത്ത്​ ആഡംബര കപ്പലിൽ നടത്തിയ റെയ്​ഡി​നിടെയാണ്​ ആര്യൻ ഖാൻ പിടിയിലാകുന്നത്​. കൂടാതെ ഏഴുപേരും അറസ്റ്റിലായിരുന്നു. നിരോധിത ലഹരി വസ്​തുക്കൾ കൈവശം സൂക്ഷിച്ചുവെന്ന കുറ്റത്തിനാണ്​ അറസ്റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanKaran JoharAryan Khan
News Summary - Karan Johar Rushes to Mannat After Shah Rukh Khans Son Aryan Khan Denied Bail in Drug Bust Case
Next Story