Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരാഴ്ചക്കിടെ ആലിയക്ക് രണ്ട് താരങ്ങളെ വിവാഹം കഴിക്കേണ്ടി വന്നു; രസകരമായ സംഭവം പറഞ്ഞ് കരൺ ജോഹർ

text_fields
bookmark_border
Karan Johar Opens Up About Alia Bhatt got married twice
cancel

ൺവീർ സിങ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് 'റോക്കി ഓർ റാണി കി പ്രേം കഹാനി'. 2023 ജൂലൈ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

'റോക്കി ഓർ റാണി കി പ്രേം കഹാനി' വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ കരൺ ജോഹർ. ഒരാഴ്ചക്കിടെ ആലിയ രണ്ട് വിവാഹം കഴിച്ചതിനെ കുറിച്ചാണ് കരൺ പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് 'റോക്കി ഓർ റാണി കി പ്രേം കഹാനി'യിലെ വിവാഹ ഗാനം ചിത്രീകരിക്കുന്നത്. ആലിയയുടെ കൈകളിലെ മൈലാഞ്ചി പോലും മാഞ്ഞിരുന്നില്ല.ഗാനം രംഗത്ത് സൂക്ഷിച്ച് നോക്കിയാൽ മനസിലാവും ആലിയയുടെ കൈകളിൽ രൺബീറിന്റെ പേരാണുള്ളത്. അത് പെട്ടെന്ന് മനസിലാവാതിരിക്കാൻ വേണ്ടി ഞങ്ങൾ ഡാർക്ക് ആക്കിയിരുന്നു- കരൺ ജോഹർ പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി . റിലീസിനെത്തി ഒരാഴ്ച പിന്നിടുമ്പോൾ 67 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. രൺവീർ, ആലിയ എന്നിവർക്കൊപ്പം ജയ ബച്ചൻ,ധർമ്മേന്ദ്ര, ഷബാന ആസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karan Johar Opens Up About Alia Bhatt got married twice
Next Story