Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎന്നെ ഏറ്റവും കൂടുതല്‍...

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഇക്കാര്യം; മോഹന്‍ലാലിനെ നേരിട്ടുകണ്ട അനുഭവം വെളിപ്പെടുത്തി കരണ്‍ ജോഹര്‍

text_fields
bookmark_border
Karan Johar on meeting Mohanlal
cancel

നടൻ മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണെന്നും കരൺ ജോഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഫാമിലി വെഡ്ഡിംഗിന് വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.”

‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്’എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalKaran Johar
News Summary - ‘I had my biggest fan moment’: Karan Johar on meeting Mohanlal
Next Story