'ഞാൻ ജീവിച്ചിരിപ്പുണ്ട്, വളരെ സന്തോഷവാനാണ്'; ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കരൺ ജോഹർ
text_fieldsതന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. 'ധടക് 2'വിന്റെ ട്രെയിലർ ലോഞ്ചിൽ വെച്ചാണ് അദ്ദേഹം ഊഹാപോഹങ്ങൾക്ക് മറുപടി നൽകിയത്. തന്റെ ശരീരഭാരം കുറയുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണമല്ലെന്നും ജോഹർ വ്യക്തമാക്കി. താൻ നല്ല ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ ആരോഗ്യം തികച്ചും നല്ലതാണ്. ഞാൻ വളരെ സന്തോഷവാനാണ്. ശരീരഭാരം കുറക്കാൻ ഒരേയൊരു കാരണമേയുള്ളൂ. ഞാൻ ആരോഗ്യം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. അതെ, ഞാൻ ജീവിച്ചിരിക്കുന്നു. അങ്ങനെ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് എന്റെ കുട്ടികൾക്കായി. തീർച്ചയായും, നിങ്ങളെല്ലാം ('ധടക് 2' ടീം) എന്റെ കുട്ടികളെപ്പോലെയാണ് -അദ്ദേഹം പറഞ്ഞു.
എന്നാൽ, ബോഡി ഡിസ്മോർഫിയയുമായി താൻ പോരാടുകയാണെന്ന് കരൺ ജോഹർ ഒരിക്കൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ബോഡി ഡിസ്‌മോർഫിയ. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്.
കരൺ ജോഹറിന്റെ സമീപകാല ഫോട്ടോഗ്രാഫുകളെല്ലാം ആരാധകരെ അമ്പരപ്പിച്ചിരുന്നു. അവിശ്വസനീയമായ വിധം ശരീരഭാരം കുറച്ച് മെലിഞ്ഞ കരണിനെയാണ് ഇപ്പോൾ കാണാനാവുക. പലരും കരണിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ദ്രുതഗതിയിൽ ശരീരഭാരം കുറക്കാൻ സഹായിക്കുന്ന മരുന്ന് കരൺ ഉപയോഗിക്കുന്നുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

