കോമഡി പറഞ്ഞ് സമ്പാദിച്ചത് 300 കോടി; കപിൽ ശർമ ഒരു എപ്പിസോഡിന് വാങ്ങുന്നത് കോടികൾ
text_fieldsഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകൻ നടൻ കപിൽ ശർമയെന്ന് റിപ്പോർട്ട്. നിലവിൽ നെറ്റ്ഫ്ലിക്സിന്റെ ഷോയായ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ഹാസ്യപരിപാടിയാണ് അവതരിപ്പിക്കുന്നത്. ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപയാണ് വാങ്ങുന്നതെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടോക്ക് ഷോയാണിത്.
ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടിവി ഷോയാണ് കപിലിന്റെ ജീവിതം മാറ്റി മറിച്ചത്. ഈ ഷോയിലെ വിജയിയായിരുന്നു കപിൽ ശർമ. കുട്ടിക്കാലം മുതൽ ഒരു ഗായകനാവാനായിരുന്നു കൊതിച്ചത്. എന്നാൽ ഹെഡ് കോൺസ്റ്റബിളായിരുന്ന പിതാവിന്റെ മരണം കപിലിന്റെ സ്വപ്നത്തെ മങ്ങലേൽപിച്ചു. കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോഴും നാടകവും പാട്ടും മുറികെ പിടിച്ചിരുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് റിയാലിറ്റി ഷോയിൽ വിജയിയായതോടെ കപിലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2024 ആണ് കപിൽ സ്വന്തം കോമഡി ഷോയായ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ ആരംഭിച്ചത്. നിലവിൽ 300 കോടി രൂപയാണ് നടന്റെ ആസ്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

