Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightചിത്രങ്ങൾ മോർഫ് ചെയ്ത്...

ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി കാന്താര താരം രുക്മിണി വസന്ത്

text_fields
bookmark_border
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി കാന്താര താരം രുക്മിണി വസന്ത്
cancel
camera_alt

രുക്മിണി വസന്ത്

ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജവും മോർഫ് ചെയ്തതുമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി യുവനടി രുക്മിണി വസന്ത് രംഗത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച്, തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് താരം വ്യക്തമാക്കി. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളും സൈബർ സെല്ലിൽ പരാതിയും നൽകിയതായും താരം അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എക്സ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രുക്മിണിയുടേതെന്ന രീതിയിൽ ചില ചിത്രങ്ങൾ അതിവേഗം പ്രചരിക്കാൻ തുടങ്ങിയത്. ഇതിനൊപ്പം ഒരു സ്വിമ്മിങ് പൂളിന് സമീപം കാമറ ടീമിനൊപ്പം നിൽക്കുന്ന നടിയോട് സാദൃശ്യമുള്ള ഒരു സ്ത്രീയുടെ വിഡിയോയും പുറത്തുവന്നിരുന്നു. ഇതോടെ പലരും ഈ വ്യാജ ചിത്രങ്ങൾ യഥാർത്ഥമാണെന്ന് തെറ്റിദ്ധരിക്കുകയും വലിയ രീതിയിൽ പങ്കുവെക്കുകയും ചെയ്തു.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ശനിയാഴ്ച രാവിലെ തന്നെ രുക്മിണി വസന്ത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. "എന്റെ പേരിലാക്കി ചില എ.ഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതായി ഞാനും എന്റെ ടീമും ശ്രദ്ധിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും തികച്ചും ഉത്തരവാദിത്തമില്ലാത്തതും ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്. ഈ വിഷയത്തെ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ ആവശ്യമായ നിയമനടപടികളും സൈബർ ക്രൈം നടപടികളും ആരംഭിച്ചിട്ടുണ്ട്. ദയവായി ആരും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവെക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്," താരം കുറിച്ചു.

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ബംഗളൂരു സ്വദേശിയായ രുക്മിണി വസന്ത് ഇന്ന് ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറെ ശ്രദ്ധേയയായ നടിയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര: ചാപ്റ്റർ 1' എന്ന ചിത്രത്തിലെ വേഷമാണ് രുക്മിണിയെ കന്നഡക്ക് പുറത്തും പ്രശസ്തയാക്കിയത്. ഇതിന് മുൻപ് രക്ഷിത് ഷെട്ടിക്കൊപ്പം അഭിനയിച്ച 'സപ്ത സാഗരദാചെ എല്ലോ സൈഡ് എ' എന്ന ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവിൽ നടൻ യഷിനൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' , ജൂനിയർ എൻ.ടി.ആറിനൊപ്പം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്നീ വമ്പൻ ചിത്രങ്ങളിലും രുക്മിണി അഭിനയിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rukminimorphed photoCyber caselegal actionCelebrities
News Summary - Kanthara star Rukmini Vasanth takes legal action against morphed images
Next Story