Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ കിച്ചാ സുദീപ് ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്; സ്വകാര്യ വിഡിയോ പുറത്തു വിടുമെന്ന് ഭീഷണിക്കത്ത്

text_fields
bookmark_border
Kannada Star Kiccha Sudeep Gets Threat Letter Amid Buzz About BJP Entry
cancel

ന്നഡ താരം കിച്ചാ സുദീപ് ബി.ജെ.പിയിൽ ചേരുന്നതായി റിപ്പോർട്ട്. കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുമെന്നും ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച ഉച്ചയോടെ പാര്‍ട്ടി അംഗത്വം എടുക്കുമെന്നാണ് വിവരം. കിച്ചാ സുദീപിനെ കൂടാതെ നടൻ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിലാവും താരങ്ങൾ അംഗത്വം എടുക്കുകയെന്ന് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ പറയുന്നു.

അതേസമയം നടന്റെ ബി.ജെ.പി പ്രവേശനം വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെ ഭീഷണി കത്തുകൾ ലഭിച്ചിട്ടുണ്ട്. സ്വകാര്യ വിഡിയോ പുറത്തു വിടുമെന്നാണ് ഭീഷണി.സുദീപിന്റെ മനേജർക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ കിച്ചാ സുദീപിനെ സന്ദര്‍ശിച്ചിരുന്നു.രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ ഉയര്‍ന്നിരുന്നെങ്കിലും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് വ്യക്തമാക്കി ഇരുവരും അന്ന് രംഗത്തെത്തിയിരുന്നു.

മേയ് പത്തിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannada Star Kiccha Sudeep Gets Threat Letter Amid Buzz About BJP Entry
Next Story