റൂട്ട് കനാൽ ശസ്ത്രക്രിയ; മുഖം നീരുവന്ന് വീർത്ത് കന്നഡ നടി സ്വാതി
text_fieldsകന്നഡ നടി സ്വാതി സതീഷ് ശസ്ത്രക്രിയക്കു മുമ്പും ശേഷവും
ബെംഗലൂരു: റൂട്ട് കനാൽ ശസ്ത്രക്രിയക്കു ശേഷം മുഖം നീരു വന്ന് ആളെ തിരിച്ചറിയാത്ത സ്ഥിതിയിലായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യനില തകരാറിലാവാൻ കാരണമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖത്തിന്റെ വലതുഭാഗമാണ് നീരുവന്ന് വീർത്തിരിക്കുന്നത്.
ഇതെ കുറിച്ച് താരം ഡോക്ടർമാരോട് സൂചിപ്പിച്ചപ്പോൾ നീരുവരുന്നത് സാധാരണയാണെന്നും മണിക്കൂറുകൾക്കും പോകുമെന്നുമായിരുന്നു അവരുടെ മറുപടി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസമായിട്ടും മുഖത്തെ നീര് മാറിയില്ല. ചികിത്സ പിഴവിനെ തുടർന്ന് ദന്തക്ലിനിക്കിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സ്വാതിയെന്ന് കന്നഡ പത്രം റിപ്പോർട്ട് ചെയ്തു. കരിയറിൽ തന്നെ ഒരുപാട് നഷ്ടങ്ങളുണ്ടാക്കുമെന്നതിനാൽ തന്റെ നിലവിലെ ആരോഗ്യ അവസ്ഥയിൽ അങ്ങേയറ്റം വിഷയമത്തിലാണ് നടി. സിനിമയുടെ പ്രൊമേഷന് പോലും പുറത്തുപോവാനാകാത്ത സ്ഥിതിയാണ്.
റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവിന് ഇരയായി കന്നഡ നടി സ്വാതി സതീഷ്. മൂന്ന് ആഴ്ചയ്ക്ക് മുന്‍പായിരുന്നു ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. റൂട്ട് കനാല്‍ ചികിത്സക്കു ശേഷം ശക്തമായ വേദനയുണ്ടാവുകയും മുഖം വീര്‍ക്കുകയുമായിരുന്നു.
ചികില്‍സ സംബന്ധിച്ച് വ്യക്തമല്ലാത്ത വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നും ഇവര്‍ പറയുന്നു. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

