Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മമ്മൂട്ടിയോ മോഹൻലാലോ? രണ്ടുമല്ല..' വ്യത്യസ്തമായ ഉത്തരവുമായി കനി കുസൃതി

text_fields
bookmark_border
മമ്മൂട്ടിയോ മോഹൻലാലോ? രണ്ടുമല്ല.. വ്യത്യസ്തമായ ഉത്തരവുമായി കനി കുസൃതി
cancel

കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായി മലയാളികളുടെ ഇടയിൽ നിൽക്കുന്ന വളരെ സാധാരണമായ ഒരു ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്ന്. ഇക്കാര്യത്തിൽ മലയാളികളെ മൊത്തത്തിൽ വേണമെങ്കിൽ രണ്ടായി തരംതിരിക്കാൻ സാധിക്കും. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻമാരായിക്കൊണ്ട് തന്നെ ഏറ്റവും വലിയ താരങ്ങളാകാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. യുതാരങ്ങളെല്ലാം കളം നിറഞ്ഞിട്ടും ഇന്നും മോളിവുഡിന്‍റെ നെടുംതൂണുകൾ ഈ 'ബിഗ് എംസ്' (Big M's) തന്നെയാണ്.

കഴിഞ്ഞ ദിവസം നടി കനി കുസൃതിയോട് മമ്മൂട്ടിയെ ആണോ മോഹൻ ലാലിനെയാണോ കൂടൂതൽ ഇഷ്ടമെന്ന് ഒരു ഫോളോവർ ചോദിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലായിരുന്നു നടിയോട് ഫോളോവർ ഈ ചോദ്യം ഉന്നയിച്ചത്. കാര്യങ്ങളോടുള്ള തന്‍റെ വ്യത്യസ്ത നിലപാടുകൾ കൊണ്ട് അറിയപ്പെട്ട നടിയാണ് കനി. ഒരുപാട് പേർ താരത്തിന്‍റെ ഈ വ്യത്യസ്ത നിലപാടിനെ ട്രോൾ ചെയ്തും വിമർശിച്ചും മുന്നോട്ട് വരാറുണ്ട്. ഈ ചോദ്യത്തിനും വ്യത്യസ്തമായ ഉത്തരവുമായാണ് കനിയെത്തിയത്.

മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് 'ഉർവശി' എന്നായിരുന്നു കനി മറുപടി നൽകിയത്. മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. തന്‍റെ ദൈർഘ്യമേറിയ കരിയറിൽ ഒരുപാട് ഭാഷയിൽ വ്യത്യസ്ത വേഷങ്ങൾ അവർ പകർന്നാടിയിട്ടുണ്ട്

കനി കുസൃതിയുടെ ഉത്തരത്തെ ഇകഴ്ത്തിയും പുകഴ്ത്തിയും ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. നിതിൻ രഞ്ജി പണിക്കറുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ വെബ് സീരീസിലൂടെയാണ് കനി അവസാനമായി സ്ക്രീനിലെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kani kusurthi says urvashi in a question asked about mammooty or mohanlal
Next Story