മൂന്ന് കോടിയുടെ വജ്രാഭരണങ്ങൾ, ആഢംബര കാറുകൾ, ഫ്ലാറ്റുകൾ, 91.5 കോടിയിലധികം ആസ്തി; കങ്കണ എക്സ്പൻസീവാണ്
text_fieldsബോളിവുഡിൽ എന്നും വേറിട്ടു നിൽക്കുന്ന നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. താരത്തിന്റെ നിലപാടുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കങ്കണയുടെ ആസ്തി എത്രയാണെന്നാണ് ആരാധകർ ചോദിക്കുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡി സീറ്റിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു മുന്നോടിയായി കങ്കണ റണാവത്ത് തന്റെ സ്വത്തുവകകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു. താരത്തിന് 91.5 കോടിയിലധികം ആസ്തിയുണ്ട്.
രാജ്യത്തുടനീളം കങ്കണക്ക് പ്രോപ്പർട്ടികളുണ്ട്. മുംബൈയിൽ 16 കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫ്ലാറ്റുകളും മണാലിയിൽ 15 കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവും കങ്കണക്ക് സ്വന്തമായുണ്ട്. മൗണ്ടൻ സ്റ്റൈലിലുള്ളതാണ് മണാലിയിലെ കങ്കണയുടെ വീട്. ഹിമാചലി പെയിന്റിങ്ങുകൾ, നെയ്‌ത്ത്, പരവതാനികൾ, എംബ്രോയ്ഡറികൾ എന്നിവയൊക്കെ വീടിന്റെ ആകർഷണമാണ്. രാജകീയത നിറഞ്ഞതാണ് വീടിന്റെ അകക്കാഴ്ചകൾ.
അഞ്ച് കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ കങ്കണക്ക് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന പാത്രങ്ങളുടെയും ആഭരണങ്ങളുടെയും രൂപത്തിൽ 60 കിലോഗ്രാം വെള്ളിയും മൂന്ന് കോടി രൂപയുടെ വജ്രാഭരണങ്ങളും കങ്കണയുടെ കയ്യിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബി.എം.ഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മെയ്‌ബാക്ക് എന്നിവയുൾപ്പെടെ മൂന്ന് ആഡംബര കാറുകളും താരത്തിനു സ്വന്തമായുണ്ട്. ഇവ കൂടാതെ 53,000 രൂപ വിലമതിക്കുന്ന വെസ്പ സ്‌കൂട്ടറും താരത്തിന്റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

