
സവർക്കർജി അവരെ കണ്ണിൽ നോക്കി നേരിട്ടു, അവർ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും -കങ്കണ
text_fieldsആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടികങ്കണ റണാവത്ത്. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ആന്‍ഡമാനിലെത്തിയപ്പോഴാണ് നടി ജയിലിൽ എത്തിയത്. ജയില്‍ സന്ദര്‍ശന ചിത്രങ്ങൾ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്‍ സന്ദര്‍ശിച്ചു എന്നു പറഞ്ഞുള്ള കുറിപ്പും കങ്കണ പങ്കുവച്ചിട്ടുണ്ട്.
'കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്ലില്‍ ഇന്ന് എത്തി. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ജിയുടെ രൂപത്തില്‍ അതിന്റെ ഉന്നതിയിലെത്തി. എല്ലാ ക്രൂരതകളെയും കണ്ണില്‍ നോക്കിത്തന്നെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു…അവര്‍ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും'
'അതുമാത്രമല്ല അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു. കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു, കൂറ്റന്‍ മതിലുകളുള്ള ജയില്‍ പണിതു. ഒരു ചെറിയ സെല്ലില്‍ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നവർ ഭയന്നു. ഭീരുക്കള്‍' എന്ന് ചിത്രങ്ങള്‍ക്കൊപ്പം കങ്കണ കുറിച്ചു.
ഇതാണ് സ്വാതന്ത്ര്യത്തിെൻറ സത്യമെന്നും അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് അല്ലെന്നും കങ്കണ പറയുന്നു. താൻ സെല്ലിൽ ഇരുന്ന് അൽപ്പനേരം ധ്യാനിച്ചെന്നും സവർക്കർജിക്ക് നന്ദി അർപ്പിച്ചെന്നും പറഞ്ഞാണ് ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിക്കുന്നത്.
തേജസ് എന്ന പുതിയ സിനിമയുടെ ഭാഗമായാണ് കങ്കണ ആന്‍ഡമാനില്‍ എത്തിയത്. ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന തേജസില്‍ വ്യോമസേനാ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. തലൈവിയാണ് കങ്കണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധാക്കഡ്, മണികര്‍ണിക 2, സീത എന്നിവയാണ് താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് സിനിമകള്‍.