Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാവം ആമിര്‍ ഖാന്‍, നടനെ പരിഹസിച്ച് കങ്കണ; മൂന്ന് ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ...

text_fields
bookmark_border
Kangana Ranaut  Trolled  Aamir Khans viral video
cancel

നടൻ ആമിർ ഖാനെ പരിഹസിച്ച് നടി കങ്കണ. എഴുത്തുകാരി ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പരിഹാസം. തന്റെ ജീവിതം മികച്ച രീതിയിൽ ആര് വെള്ളിത്തിരയിൽ അവതരിപ്പിക്കും എന്ന് ശോഭ ആമിറിനോട് ചോദിച്ചിരുന്നു. ദീപിക പദുകോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരുടെ പേരുകളാണ് നടൻ പറഞ്ഞത്. എന്നാൽ കങ്കണയുടെ പേര് ശോഭ ഓർമിപ്പിച്ചു. നന്നായിരിക്കുമെന്നായിരുന്നു ആമിറിന്റെ മറുപടി

'അവർ നന്നായി ചെയ്യും. കങ്കണ മികച്ച നടിയാണ്. ബഹുമുഖപ്രതിഭ. തലൈവിയിൽ അവർ മികച്ച പ്രകടനം കാഴ്ചവെച്ചു' ആമിർ പറഞ്ഞു. ഈ വിഡി‍യോയാണ് കങ്കണ പങ്കുവെച്ചത്.

'പാവം ആമിര്‍ ഖാന്‍... മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ.. നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു'- കങ്കണ വിഡിയോക്കൊപ്പം ട്വിറ്റ് ചെയ്തു.

പിന്നീട് തനിക്ക് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ മാറ്റി പറയുന്നുണ്ട്. 'ക്ഷമിക്കണം എനിക്ക് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പത്മശ്രീയുമുണ്ടെന്ന് ഒരു ആരാധകൻ ഓർമിപ്പിച്ചു. എനിക്ക് തന്നെ ഇത് ഓർമയില്ല' -കങ്കണ പറഞ്ഞു. നടിയുടെ ട്വീറ്റ് വൈറലാ‍യിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kangana Ranaut Trolled Aamir Khan's viral video
Next Story