Begin typing your search above and press return to search.
exit_to_app
exit_to_app
Kangana Ranaut
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡ്​ നടി കങ്കണ...

ബോളിവുഡ്​ നടി കങ്കണ റണാവത്തിന്​ കോവിഡ്​

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ നടി കങ്കണ റണാവത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലേക്ക്​ പോകുന്നതിന്​ മുന്നോടിയായി നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രോഗവിവരം കങ്കണതന്നെ പങ്ക​ുവെക്കുകയായിരുന്നു.

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ഷീണവും തളർച്ചയും കണ്ണുകളിൽ വരൾച്ചയും അനുഭവപ്പെടുന്നുണ്ടായരുന്നു. ഹിമാചൽ പ്രദേശിലേക്ക്​ പോകുന്നതിന്​ മുന്നോടിയായി കോവിഡ്​ പരിശോധനക്ക്​ വ​ിധേയമായി. ഫലം പോസിറ്റീവാണ്​' -കങ്കണ പോസ്റ്റ്​ ചെയ്​തു.

'വൈറസിനെ പേടിക്കാൻ പാടില്ല. അത്​ നിങ്ങളെ കൂടുതൽ ഭയപ്പെടുത്തും.ഒരുമിച്ച്​ ​േകാവിഡിനെ നേരിടാം. ചെറിയ പനിയാണ്​ ഇത്​. അതി​ന്​ പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുന്നുവെന്ന്​ മാത്രം' -കങ്കണ കുറിച്ചു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ നിരീക്ഷണത്തിലാണ്​ നടി.


Show Full Article
TAGS:Kangana Ranaut coronavirus Covid 19 
News Summary - Kangana Ranaut tests positive for coronavirus
Next Story