Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആനന്ദ് ക്ഷണിച്ചിരുന്നു';അംബാനി കുടുംബത്തിലെ വിവാഹം ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി കങ്കണ

text_fields
bookmark_border
Kangana Ranaut reveals the real reason she skipped Anant Ambani-Radhika Merchant’s wedding
cancel

ന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ ആഘോഷമായിരുന്നു അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും. സിനിമ -രാഷ്ട്രീയ വ്യാവസായിക- വാണിജ്യരംഗത്തെ പ്രമുഖ അംബാനിയുടെ ക്ഷണം സ്വീകരിച്ച് അത്യാഡംബര വിവാഹ ആഘോഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ആനന്ദ് അംബാനിയാണ് വിവാഹം ക്ഷണിച്ചത്. അവൻ വളരെ നല്ല കുട്ടിയാണ്. എന്നോട് ഫോണിലൂടെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. എന്റെ വിവാഹത്തിന് വരണമെന്ന് ആനന്ദ് പറഞ്ഞു. പക്ഷെ അന്ന് വളരെ നല്ല ദിവസമായിരുന്നു. എന്റെ വീട്ടിലും ഒരു വിവാഹമുണ്ടായിരുന്നു,ഇളയ സഹോദരന്റെ. ഞാൻ ഇപ്പോൾ സിനിമ വ്യവസായത്തിലെ വിവാഹങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. പക്ഷെ അവരുടെ ജീവിതത്തിൽ നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു'- കങ്കണ പറഞ്ഞു.

ഈ കഴിഞ്ഞ ജൂലൈ 12 ആയിരുന്നു ആനന്ദ് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.മാർച്ചിൽ ജാംനഗറിൽ വെച്ചായിരുന്നു ആനന്ദിന്റേയും രാധികയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ആരംഭിച്ചത്.

‘എമർജൻസി’യാണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിൽ ഇന്ദിര ഗാന്ധി ആയാണ് താരം എത്തുന്നത്.താരത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടെയാണ് എമർജൻസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kangana Ranaut reveals the real reason she skipped Anant Ambani-Radhika Merchant’s wedding
Next Story