Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടീഷ് ശൈലിയിലെ ഹിന്ദി; ഇന്നത്തെ തലമുറയുടെ ഭാഷ സഹിക്കാൻ കഴിയില്ല -കങ്കണ
text_fieldsbookmark_border
രാജ്യത്തെ പുതിയ തലമുറക്കാരുടെ ഹിന്ദി ഉച്ചാരണത്തെ വിമർശിച്ച് നടി കങ്കണ. ബ്രിട്ടീഷ് ശൈലിയിലാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് നടിയുടെ ആരോപണം. ഒരു ആരാധകന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
ഗുരുഗ്രാമിലെ കുട്ടികൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഹിന്ദി മറക്കുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.
'എന്റെ വാക്കുകൾ ട്രോൾ ക്ഷണിച്ചു വരുത്തുമെന്ന് അറിയാം. എന്നാൽ നമ്മുടെ നാട്ടിലെ കുട്ടികൾ ഹിന്ദി ബ്രിട്ടീഷ് ഭാഷശൈലിയിൽ സംസാരിക്കുന്നത് അരോചകവും അലോസരപ്പെടുത്തുന്നതുമാണ്. സത്യസന്ധമായി പറയുകയാണെങ്കിൽ മികച്ച രീതിയിൽ ഹിന്ദിയും സംസ്കൃതവും സംസാരിക്കുന്ന കുട്ടികളാണ് ഏറ്റവും മികച്ചവർ'- കങ്കണ ട്വീറ്റ് ചെയ്തു.
Next Story

