Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമക്ക് വേണ്ടി നടിയെ വിവാഹം കഴിച്ചു! എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്; കങ്കണ

text_fields
bookmark_border
Kangana Ranaut Calls Ranbir Kapoor, Alia Bhatts Marriage Fake
cancel

നടി കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ അഭിപ്രായങ്ങളും കണ്ടെത്തലുകളും നടി പങ്കുവെക്കാറുണ്ട്. ഇത് പലപ്പോഴും വലിയ വിവാദമാകാറുമുണ്ട്.

ഇപ്പോഴിതാ കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ബോളിവുഡിൽ വലിയ ചർച്ചയാവുകയാണ്. പ്രമുഖ താരദമ്പതികളെ വിമർശിച്ചുകൊണ്ടുള്ളതാണിത്. താരവിവാഹം വ്യാജമാണെന്നാണ് കങ്കണയുടെ കണ്ടെത്തൽ. കൂടാതെ ഹൃത്വിക് റോഷനെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങൾ നടി വീണ്ടും ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു കങ്കണയുടെ വാക്കുകൾ. എന്നാൽ രൺബീറിനേയും ആലിയയേയുമാണ് കങ്കണ കടന്നാക്രമിച്ചതെന്നാണ് ആരാധകരുടെ വ്യാഖ്യാനം.

'അടുത്തിടെ ബോളിവുഡിൽ നടന്ന താരവിവാഹം തികച്ചും കപടമാണ്. ആ സ്ത്രീലമ്പടനായ നടൻ ഡേറ്റിങ്ങിനായി പല തവണ എന്നെ രഹസ്യമായി സമീപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. നിരവധി നമ്പറുകളിൽ നിന്നും അക്കൗണ്ടിൽ നിന്നും അയാൾ എനിക്ക് സന്ദേശങ്ങൾ അയച്ചു. എന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും അത് നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ അയാളുടെ വിവാഹം വ്യാജമാണ്. അയാളുടെ പുതിയ സിനിമക്ക് വേണ്ടിയാണ് നടിയെ വിവാഹം കഴിച്ചതെന്ന് എന്നോട് പറഞ്ഞു. അത് ശരിക്കും എന്നെ ഞെട്ടിച്ചു- കങ്കണ കുറിച്ചു.

പതിവ് പോലെ ഹൃത്വിക് റോഷനെ വിമർശിക്കാനും കങ്കണ മറന്നില്ല. ഹൃത്വികുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ വെളിപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kangana Ranaut Calls Ranbir Kapoor, Alia Bhatt's Marriage Fake
Next Story