രാവിലെ ആയാലും രാത്രി ആയാലും ജോജു എന്നെ കണ്ടാൽ ഐ ലവ് യു എന്നെ പറയാറുള്ളൂ, നായികമാർ പോലും പറയില്ല; കമൽ ഹാസൻ
text_fieldsകോളിവുഡിലെ വമ്പൻ ഹൈപ്പിലെത്തുന്ന ചിത്രമാണ് മണിരത്നത്തിന്‍റെ സംവിധാനത്തിലെത്തുന്ന തഗ് ലൈഫ്. കമൽ ഹാസൻ, ചിമ്പു, ഐശ്വര്യ ലക്ഷലക്ഷമി, തൃഷ, അഭിരാമി എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ജോജു ജോർജുവും തഗ് ലൈഫിൽ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സിനിമയിൽ രണ്ട് നായികമാരുണ്ടായിട്ടും ഒരുവട്ടം പോലും അവര്‍ തന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ ജോജു തന്നെ കാണുമ്പോഴെല്ലാം ഐ ലവ് യൂ എന്ന് പറയുമെന്നും പറയുകയാണ് കമൽ ഹാസൻ. തഗ് ലൈഫ് സിനിമയുടെ ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് കമൽ ഹാസന്റെ രസകരമായ പ്രതികരണം. ഇതിന് ജോജു നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
‘ഈ സിനിമയില്‍ രണ്ട് നായികമാരുണ്ട്. എന്നാല്‍ ഷൂട്ടിനിടയിലോ സിനിമയിലോ ഒരിക്കല്‍ പോലും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടേയില്ല. എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞ ഒരേയൊരാള്‍ ജോജു ജോര്‍ജാണ്. എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും ‘ഐ ലവ് യൂ സാര്‍’ എന്നേ ജോജു ആദ്യം പറയുള്ളൂ. ഗുഡ് മോര്‍ണിങ് പോലും അദ്ദേഹം പറയില്ല,' കമൽ ഹാസൻ പറഞ്ഞു.
അദ്ദേഹത്തിനെ കണ്ടിട്ട് എങ്ങനെയാണ് ഐ ലവ് യൂ എന്ന് പറയാതെ പോകാൻ കഴിയുക എന്നായിരുന്നു ഇതിന് മറുപടിയായി ജോജു നൽകിയത്. ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

