'ഞാന്‍ സ്‌നേഹത്തില്‍ നിന്ന് പറഞ്ഞതാണത്, കർണാടകയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' ഏറ്റെടുക്കും- വിവാദത്തിൽ പ്രതികരിച്ച് കമൽ ഹാസൻ
text_fieldsകമൽ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് സിനിമയുടെ പ്രമോഷനിടെ കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കര്‍ണാടകയില്‍ നടന്റെ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ.
എന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നും, കന്നഡയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' ഏറ്റെടുക്കുമെന്നും കേരളത്തിൽ നടന്ന സിനിമ പ്രമോഷനിൽ കമൽ ഹാസൻ വ്യക്തമാക്കി. 'ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്‌നേഹത്തില്‍ നിന്ന് പറഞ്ഞതാണത്. അപൂര്‍വതകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. കർണാടകയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' ഏറ്റെടുക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. ഇതൊരു മറുപടിയല്ല, വിശദീകരണമാണ് കമല്‍ ഹാസന്‍ പറഞ്ഞു.
നടന്റെ പരാമർശത്തിന് പിന്നാലെ കര്‍ണാടക സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പയാണ് ആദ്യം രംഗത്തെത്തിയത്. നടന്റെ പെരുമാറ്റം സംസ്‌കാരമില്ലാത്തതാണെന്നും കന്നഡയെ അപമാനിച്ചതായും വിജയെന്ദ്ര ആരോപിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്നും വിജയെന്ദ്ര യെഡിയൂരപ്പ പറഞ്ഞു. കമല്‍ ഹാസന്‍ ഉടന്‍ മാപ്പ് പറയണമെന്നും വിജയെന്ദ്ര ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

