Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നിയിൻ സെൽവന് കടലിൽ എന്തു സംഭവിച്ചു; കമൽഹാസന്റെ ശബ്ദത്തിൽ ഇൻട്രോ വിഡിയോ

text_fields
bookmark_border
Kamal Haasan recapitulates the story of Chola empire in Ponniyin Selvan
cancel

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ2. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ആദ്യംഭാഗം വൻ വിജയമായതുകൊണ്ട് രണ്ടാംഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ചിത്രം റിലീസിനോട് അടുക്കുമ്പോൾ സിനിമയുടെ ആമുഖ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കമൽഹാസന്റെ ശബ്ദത്തിലാണ് വിഡിയോ പുറത്തെത്തിയിരിക്കുന്നത്.

നന്ദിനിയുടെ ചതിയിൽ അരുൺമോഴി വർമൻ കടലിൽവച്ച് വധിക്കപ്പെട്ടതിൽ രോഷാകുലനായ സഹോദരൻ ആദിത്യ കരികാലൻ തന്റെ സൈന്യത്തോടൊപ്പം തഞ്ചാവൂരിലേക്ക് ലക്ഷ്യം വച്ചു നീങ്ങിയെന്ന് പറഞ്ഞാണ് ആമുഖം അവസാനിപ്പിക്കുന്നത്. നന്ദിനിയുടെ ഉള്ളിലെ നിഗൂഢതകൾ, പൊന്നിയിൻ സെൽവനും വന്തിയ ദേവനും കടലിൽ എന്തു സംഭവിച്ചു, എന്നിങ്ങനെയുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗം.

ഐശ്വര്യ റായി ബച്ചനാണ് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി‍യവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kamal Haasan recapitulates the story of Chola empire in Ponniyin Selvan 2
Next Story