വിരോഷ് വിവാഹത്തിന് സാക്ഷിയായി കല്യാണി പ്രിയദർശൻ; വികാരനിർഭര കുറിപ്പ് പങ്കുവെച്ച് താരം
text_fieldsകാത്തിരിപ്പിനൊടുവിൽ ആരാധകരുടെ പ്രിയ താരജോടികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായിരിക്കുകയാണ്. താരങ്ങൾ പങ്കുവെച്ച വിവാഹ ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫെബ്രുവരി 26ന് ഉദയ്പൂരിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ കേരളത്തിൽ നിന്നും കല്യാണി പ്രിയദർശനും ഉണ്ടായിരുന്നു.
രാവിലെ 10:10നായിരുന്നു വിജയ് യുടെയും രശ്മികയുടെയും വിവാഹം. ആഡംബരങ്ങളേക്കാൾ സ്വകാര്യതക്കും വൈകാരികമായ നിമിഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട്, തികച്ചും പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. വിരോഷിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചു എന്നു പറഞ്ഞുകൊണ്ട് കല്ല്യാണി ഇരുവർക്കും വിവാഹ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് പങ്കിട്ടു.
' ഇന്ന് ഏറ്റവും ദയാലുവായ ആ പെൺകുട്ടി അവളുടെ ഉറ്റ സുഹൃത്തിനെ ഏറ്റവും മനോഹരമായ വേദിയിൽ നിന്നുകൊണ്ട് വിവാഹം കഴിക്കുന്നത് ഞാൻ കണ്ടു.
അവൾ അവനുനേരെ നടന്നു നീങ്ങി - അവൻ അവളെ കാത്ത് തിരിഞ്ഞിരുന്നു - അവൾ എടുത്ത ഓരോ ചുവടുകളുടെയും ഭാരം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. അവളുടെ മന്ദമായ നടത്തവും, നിറഞ്ഞ കണ്ണുകളും എല്ലാം പറയുന്നുണ്ടായിരുന്നു.
പരിശ്രമവും ബഹുമാനവും ആഴത്തിലുള്ള സൗഹൃദവും കൊണ്ട് കെട്ടിപ്പടുത്ത ഒരു പ്രണയത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്.
എന്റെ പ്രിയപ്പെട്ട രശ്മികക്കും വിജയ് ദേവരകൊണ്ടക്കും അഭിനന്ദനങ്ങൾ, ഇത് ഏറ്റവും മനോഹരമായ തുടക്കമാകട്ടെ'
കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ വർഷം സമൂഹ മാധ്യമങ്ങളിൽ ട്രെന്‍റിങ്ങായ ഏറ്റവും വലിയ താര വിവാഹമാണ് വിരോഷിന്‍റേത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രശസ്തരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനു പിന്നാലെയാണ് വിവാഹ വാർത്ത. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡിയിൽ പിന്നീടിറങ്ങിയ ചിത്രമായിരുന്നു ഡിയർ കോമ്രേഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

