ഇന്നെന്‍റെ പിറന്നാളാണ്, എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല; പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി കലാഭവൻ നവാസിന്‍റെ മകൻ
text_fieldsമലയാളികളെ കണ്ണീരണിയിച്ചാണ് പ്രിയ താരം കലാഭവൻ നവാസ് വിടവാങ്ങിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ, തന്‍റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നവാസിന്‍റെ മകൻ. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാളാണ് ഇതെന്ന് നവാസിന്‍റെ മകൻ കുറിച്ചു.
നവാസിന്‍റെ മകന്‍റെ പോസ്റ്റ്
ഇന്നെന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ.
വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും. ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അനിഞ്ഞാണ് പുറത്തിറങ്ങുന്നത്.
എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും.
വാപ്പിച്ചി 50 വയസ്സു പുറത്തിയാക്കിയില്ല(രേഖകളിൽ ജനനതിയതി തെറ്റാണ്, 𝐀𝐮𝐠𝐮𝐬𝐭-10-1974 ലാണ് യഥാർഥ ജനനതീയതി).
പക്ഷെ ഞങ്ങൾക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാൽ തോന്നാറുള്ളു, അത്ര 𝐘𝐨𝐮𝐧𝐠 ആയ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ 𝐬𝐚𝐟𝐞 ആക്കിയിട്ടാണ് വാപ്പിച്ചി പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

