ഫോട്ടോ ഡിലീറ്റ് ചെയ്തു! ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലെന്ന് അവസാന പോസ്റ്റ്, കാജോളിന് ഇതെന്ത് സംഭവിച്ചെന്ന് ആരാധകർ
text_fieldsസമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി നടി കജോൾ. 'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും ഒരിടവേള അനിവാര്യമാണെന്നും കുറിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. കൂടാതെ ഇൻസ്റ്റഗ്രാമിലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും കജോൾ ഒഴിവാക്കിയിട്ടുണ്ട്.
നടിയുടെ വാക്കുകൾ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം ആരാഞ്ഞ് ആരാധകർ എത്തിയിട്ടുണ്ട്. എന്തുസംഭവിച്ചെന്ന് ചോദിക്കുന്നതിനോടൊപ്പം പ്രശ്നങ്ങൾ പരിഹരിച്ച് സമൂഹമാധ്യമങ്ങളിൽ തിരികെ എത്താനും പറയുന്നുണ്ട്.
രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കജോൾ ചിത്രം. നെറ്റ്ഫ്‌ലിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ് 2 ആണ് ഇനി റിലീസിനൊരുങ്ങുന്നത്. ജൂണ്‍ 29ന് പ്രദർശനത്തിനെത്തും. കജോളിന്റേതായി ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറില്‍ റിലീസിനൊരുങ്ങുന്നുണ്ട്.