'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' കാലാതീതമായ പ്രണയ മാന്ത്രികത; അത് ജനഹൃദയങ്ങൾ കീഴടക്കുന്നു -കജോൾ
text_fields'തുജേ ദേഖാ തോ യേ ജാനാ സനം...' ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവർ നമ്മളിൽ ചുരുക്കമായിരിക്കും. ഇന്ത്യൻ സിനിമാചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ആഘോഷിക്കപ്പെട്ട പ്രണയ ജോടികളാണ് ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലെ രാജും സിമ്രാനും. ആദിത്യ ചോപ്രയുടെ സംവിധാന അരങ്ങേറ്റം അടയാളപ്പെടുത്തി നിരവധി അവാർഡുകൾ നേടിയ റൊമാൻസ്-കോമഡി ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഇപ്പോഴിതാ ഡി.ഡി.എൽ.ജെയെ കുറിച്ച് സംസാരിക്കുകയാണ് കജോൾ.
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' പോലുള്ള കാലാതീതമായ പ്രണയകഥ ഇന്നത്തെ പ്രേക്ഷകരിൽ ഇപ്പോഴും സ്വാധീനം ചെലുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. 'മാ' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിലാണ് നടി ഇതിനെ കുറിച്ച് സംസാരിച്ചത്. ആ സിനിമകൾ ആ കാലഘട്ടത്തിൽ മികച്ചതായിരുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷേ കാലം മാറി.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലെ പ്രണയകഥ നിങ്ങൾ ഇപ്പോൾ നിർമിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. 90കളിലെ ക്ലാസിക് പ്രണയകഥകൾക്ക് സമകാലിക സംവേദനക്ഷമതകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഒരു തലമുറയെ മുഴുവൻ പുനർനിർവചിച്ച ഡി.ഡി.എൽ.ജെ പോലുള്ള ഒരു സിനിമക്ക് ഇപ്പോഴും അതിന്റെ മാന്ത്രികതയുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ഇപ്പോഴും ആരാധകർ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഇവക്ക് ഒരു തുടർച്ച ആവശ്യമില്ലെന്നും കജോൾ പറഞ്ഞിരുന്നു. ഓരോ സിനിമയും ഒരു പ്രത്യേക അളവിലുള്ള മാന്ത്രികത സൃഷ്ടിക്കുന്നുണ്ട്. എനിക്ക് ഒരു ഡി.ഡി.എൽ.ജെ 2 സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ട്രെയിൻ യാത്രക്ക് ശേഷം സംഭവിച്ചത് എന്താണെന്ന് ആരും അറിയാൻ ആഗ്രഹിക്കുന്നില്ല കജോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

