Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

text_fields
bookmark_border
Kajol  Opens Up About  Shah Rukh Khans unlikable behaviour
cancel

അടുത്ത സുഹൃത്തുക്കളാണ് ഷാറൂഖ് ഖാനും കാജോളും. ഇരുവരും ഓൺസ്ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. കൂടാതെ താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ദീപിക പദുകോണും അനുഷ്ക ശർമയുമൊക്കെ എസ്. ആർ.കെക്കൊപ്പം ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും, പ്രേക്ഷകരുടെ മനസിൽ നടനൊപ്പം ഇപ്പോഴും ആദ്യമെത്തുന്ന പേര് കാജോളിന്റെയാണ്.

മുറിച്ചു മാറ്റാൻ പറ്റാത്ത തരത്തിലുള്ള ബന്ധമാണ് ഷാറൂഖ് ഖാനുമായിട്ടുള്ളതെന്ന് കാജോൾ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്ത സുഹൃത്തിന്റെ ഏറ്റവും ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാജോൾ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാറൂഖ്. വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചാലും അദ്ദേഹം എന്റെ ഫോൺ എടുക്കും. തിരിച്ച് ഞാനും അങ്ങനെ തന്നെയാണ്. എന്നാൽ എല്ലാദിവസവും ഗുഡ് മോണിങ് പോലുള്ള മെസേജ് അയക്കാറില്ല- കാജോൾ തുടർന്നു.

സ്വന്തം ഡയലോഗിനൊപ്പം മറ്റുള്ളവരുടേയും ഡയലോഗ് കാണാതെ പഠിക്കുന്ന ഷാറൂഖിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ല. എല്ലാവരുടേയും സംഭാഷണങ്ങൾ പഠിച്ചിട്ടാണ് അദ്ദേഹം സെറ്റിലെത്തുന്നത്. നമ്മൾ മൂന്ന് പേജുളള ഒരു സീൻ ചെയ്തിട്ട് കാര്യമില്ല. ആ മൂന്ന് പേജും അദ്ദേഹത്തിന് മനഃപാഠമായിരിക്കും. എന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ ഡയലോഗുകളും മൂന്നാമത്തെ വ്യക്തിയുടെ ഡയലോഗും ഷാറൂഖിന് അറിയാം- കാജോൾ ചിരിച്ചുകൊണ്ട് പറഞ്ഞു

ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രം. സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kajol Opens Up About Shah Rukh Khan's unlikable behaviour
Next Story