Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവ് അജയ് ദേവ് ഗണ്ണിന് പിന്നാലെ കാജോളിനും പുതിയ ഓഫിസ്! കെട്ടിടത്തിന്റെ വില....

text_fields
bookmark_border
Kajol buys office space worth ₹7.64 crore in Mumbai
cancel

മുംബൈയിൽ പുതിയ ഓഫിസ് കെട്ടിടം വാങ്ങാനൊരുങ്ങി കാജോൾ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 7.64 കോടിയാണ് ഏകദേശവില. അന്ധേരിയിലെ വീരദേശായി റോഡിലെ സിഗ്നേച്ചർ ബിൽഡിംഗിലാണ് ഓഫിസ് സ്പെയിസ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രിലിൽ മുംബൈയിൽ ഒരു അപ്പാർട്ട്മെന്റെ് നടി സ്വന്തമാക്കിയിരുന്നു. 2,493 ചതുരശ്ര അടിയും നാല് കാർ പർക്കിങ് സൗകര്യമുളള അപ്പാർട്ട്മന്റെിന്റെ വില 16.5 കോടിയാണ്.

ജൂലൈയിൽ അന്ധേരിയിൽ അജയ് ദേവ് ഗണ്ണും ഓഫിസ് സ്പെയിസ് വാങ്ങിയിരുന്നു. സിആർഇ മാട്രിക്സ് എന്ന അനലിറ്റിക്സ് കമ്പനിയുടെ കണക്കുകൾ പ്രകാരം 13,293 ചതുരശ്ര അടിയുള്ള ഓഫിസ് യുണിറ്റാണ് അജയ് സ്വന്തമാക്കിയത്. ഏകദേശം 30.25 കോടിയാണ് ഇതിന്റെ വില.

അഭിനയത്തിൽ സജീവമാണ് കാജോൾ.നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ്, വെബ്സീരീസായ ദി ട്രയൽ എന്നീവയിലാണ് കാജോൾ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ദി ട്രയൽ ഡിസ്നി + ഹോട്ട്സ്റ്റാറിലായിരുന്നു സ്ട്രീം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kajol buys an office space worth Rs 7.64 crore in Mumbai
Next Story