'രാമായണ'യിൽ കാജൽ അഗർവാളും; എത്തുന്നത് മണ്ഡോദരിയായി
text_fieldsകാജൽ അഗർവാൾ
നിതേഷ് തിവാരിയുടെ രാമായണയിൽ തെന്നിന്ത്യൻ നടി കാജൽ അഗർവാളും. ചിത്രത്തിൽ നടി മണ്ഡോദരിയുടെ വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യാഷ് ആണ് രാവണന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. സാക്ഷി തൻവാർ മണ്ഡോദരിയായി അഭിനയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കാജലിന്‍റെ ചിത്രീകരണം ആരംഭിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന നടിയെ മണ്ഡോദരിയായി അവതരിപ്പിക്കേണ്ടത് നിർമാതാക്കൾക്ക് അനിവാര്യമായിരുന്നെന്ന് വൃത്തങ്ങൾ പറഞ്ഞു.
പല ഭാഷകളിലും ശക്തമായ സാന്നിധ്യമുള്ള നടിയെയാണ് നിർമാതാക്കൾ അന്വേഷിച്ചത്. ബോളിവുഡിൽ നിന്നുൾപ്പെടെ നിരവധി നടിമാരെ പരിഗണിച്ചെങ്കിലും, വടക്കൻ, ദക്ഷിണേന്ത്യകളിലെ സ്വാധീനം കാജൽ അഗർവാളിനെ തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചു.
നമിത് മൽഹോത്രയും യാഷും ചേർന്ന് നിർമിക്കുന്ന രാമായണക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യും, രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യും. ശ്രീരാമനായി രൺബീർ കപൂർ, സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, ഹനുമാനായി സണ്ണി ഡിയോൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

