Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിൽ പാടാൻ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ; പ്രതിഫലം 83 കോടി

text_fields
bookmark_border
ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിൽ പാടാൻ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ; പ്രതിഫലം 83 കോടി
cancel

മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദിന്റെ വിവാഹത്തിന് പാടാനായി ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി. വ്യാഴാഴ്ച രാവിലെയാണ് ജസ്റ്റിൻ ബീബർ എത്തിയത്. കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യ ടുഡേ പുറത്ത് വിടുകയും ചെയ്തു.

ജൂലൈ 12ന് ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ആനന്ദ് അംബാനിയുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. ഇതിൽ പാടാനാണ് ബീബർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം. ഏകദേശം 83 കോടി രൂപയാണ് അംബാനി ബീബറിന് നൽകുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകളുണ്ട്.

ഇംഗ്ലീഷ് ഗായികയായ അഡേലെ, കനേഡിയൻ റാപ്പർ ഡ്രാക്കേ, അമേരിക്കൻ ഗായിക ലാന ദെൽ റെ എന്നിവരും ആനന്ദ് അംബാനിയുടെ വിവാഹത്തിനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന സംഗീത് ചടങ്ങിലാവും ജസ്റ്റിൻ ബീബർ പരിപാടി അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ആനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ പോപ് ഗായിക റിഹാന പാടാനെത്തിയിരുന്നു. ജാംനഗറിലായിരുന്നു പരിപാടി നടന്നത്. തുടർന്ന് ഇറ്റലിയിൽ വെച്ചും ആഘോഷം നടന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനി സമൂഹവിവാഹവും നടത്തിയിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Justin Bieber arrives in Mumbai for Anant Ambani-Radhika Merchant's wedding
Next Story