Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ജൂനിയർ മെഹ്മൂദിന് അർബുദം; നാലാം സ്റ്റേജിൽ

text_fields
bookmark_border
Junior Mehmood diagnosed with Stage 4 cancer,
cancel

പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ജൂനിയർ മെഹ്മൂദിന് അർബുദം സ്ഥിരീകരിച്ചു. അടുത്ത സുഹൃത്ത് സലാം കാസിയാണ് എ.എൻ.ഐയോട് ഇക്കാര്യം വ്യക്തമാക്കിയത്. കരളിനും ശ്വാസകോശത്തിനുമാണ് അർബുദം ബാധിച്ചിരിക്കുന്നതും നിലവിൽ നാലാം സ്റ്റേജിലാണെന്നും കാസി പറഞ്ഞു.

'കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്തെങ്കിലും ചെറിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. പെട്ടെന്ന് അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞു. മെഡിക്കൽ റിപ്പോർട്ട് വന്നപ്പോഴാണ് കാൻസറാണെന്ന് കണ്ടെത്തിയത്. കരളിലും ശ്വാസകോശത്തിലും ട്യൂമർ ബാധിച്ചിട്ടുണ്ട്. കൂടാതെ മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്. നിലവിൽ ചികിത്സ തുടരുകയാണ്. പക്ഷേ അദ്ദേഹം അർബുദത്തിന്റെ നാലാം ഘട്ടമാണ്'- സലാം കാസിം പറഞ്ഞു.

ജോണി ലിവർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ജൂനിയർ മെഹ്മൂദിനെ സന്ദർശിച്ചിരുന്നു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ മെഹ്മൂദ് വേഷമിട്ടിട്ടുണ്ട്. ബ്രഹ്മാചാരി, മേരാ നാം ജോക്കർ, പർവരിഷ് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Junior Mehmood diagnosed with Stage 4 cancer,
Next Story