Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഐ.പി.എൽ ആവേശമാണ്,...

ഐ.പി.എൽ ആവേശമാണ്, ഷാറൂഖിനൊപ്പം മത്സരം കാണാൻ പറ്റില്ല; ജൂഹി ചൗള

text_fields
bookmark_border
Juhi Chawla reveals why she cant watch IPL matches with Shah Rukh Khan
cancel

ഷാറൂഖ് ഖാനൊപ്പം ഐ.പി.എൽ മത്സരം കാണാൻ കഴിയില്ലെന്ന് നടിയും കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് സഹഉടമയുമായ ജൂഹി ചൗള. ഐ.പി.എൽ ടീം ഉടമകളുടെ സമ്മർദത്തെക്കുറിച്ച് സംസാരിക്കവെയാണ് ജൂഹി ഇക്കാര്യം പറഞ്ഞത്. ഐ.പി.എൽ എപ്പോഴും ആവേശമാണ്. കളികാണൻ രസമാണ് എന്നാൽ ആ സമയത്ത് അനുഭവിക്കുന്ന സമ്മർദം വലുതാണ്. തങ്ങളുടെ മാത്രമല്ല എല്ലാം ടീം ഉടമകളുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ് ജൂഹി റൂട്ട്സ് 2 റൂട്ട്സ് ഇവന്റിൽ പറഞ്ഞു.

'ഷാറൂഖിനൊപ്പം ഐ.പി.എൽ മത്സരം കാണുന്നത് അത്ര സുഖകരമല്ല. ഒന്നിച്ച് മത്സരം കാണാൻ പറ്റിയ ആളുകളല്ല ഞങ്ങൾ. നമ്മുടെ ടീം മികച്ച പ്രകടനം കാഴ്ചവെക്കാത്തപ്പോൾ, ഷാറൂഖ് എന്നോട് ദേഷ്യപ്പെടും. എന്നോടല്ല ടീമിനോടാണ് ഇത് കാണിക്കേണ്ടതെന്ന് ഞാൻ പറയും. മത്സരം നടക്കുമ്പോൾ പല ഉടമകളുടെ അവസ്ഥ ഇതുതന്നെയായിരിക്കും. അവരുടെ ടീമുകൾ കളിക്കുമ്പോൾ എല്ലാവരും വിയർക്കുന്നത് കാണാം.

ഐ.പി.എൽ ആവേശമാണ്.ഞങ്ങളുടെ ടീമിന്റെ കളി കാണാൻ രസകരമാണ്. പക്ഷെ ആ സമയം എല്ലാവരും വളരെ ടെൻഷനിലായിരിക്കും'- ജൂഹി പറഞ്ഞു.

2024 ലെ ഐ.പി. എൽ മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ട്. തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകർന്ന് ഷാറൂഖ് ഖാൻ മൈതാനത്ത് എത്താറുണ്ട്. ഗാലറിയിൽ ടെൻഷനോടെ കളി കാണാൻ ഇരിക്കുന്ന കിങ് ഖാന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്.

ഇടവേളക്ക് ശേഷം ബോളിവുഡിൽ സജീവമായിട്ടുണ്ട് ഷാറൂഖ് ഖാൻ. പോയ വർഷം പത്താൻ, ജവാൻ, ഡങ്കി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് നടന്റേതായി പുറത്തിറങ്ങിയത്. ഇവ മൂന്നും ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. 2024 ൽ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanKolkata Knight RidersJuhi Chawla
News Summary - Juhi Chawla reveals why she can't watch IPL matches with Shah Rukh Khan
Next Story