Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എം.ഐ അടക്കാത്തതിനാൽ കാർ കൊണ്ടുപോയി; ഷാറൂഖ് ഖാൻ സെറ്റിലെത്തിയത് വളരെ നിരാശയോടെ -ഓർമ പങ്കുവെച്ച് ജൂഹി ചൗള

text_fields
bookmark_border
ഇ.എം.ഐ അടക്കാത്തതിനാൽ കാർ കൊണ്ടുപോയി; ഷാറൂഖ് ഖാൻ സെറ്റിലെത്തിയത് വളരെ നിരാശയോടെ -ഓർമ പങ്കുവെച്ച് ജൂഹി ചൗള
cancel

1990 കളിലും 2000 കളുടെ തുടക്കത്തിലും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ജൂഹി ചൗളയും. ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടൻമാരിൽ ഒരാളാണ് ഇന്ന് ഷാറൂഖ് ഖാൻ. നിരവധി ആഡംബര കാറുകൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. മുംബൈയിലുള്ള അദ്ദേഹത്തിന്റെ മന്നത്ത് എന്ന വീടും പ്രശസ്തമാണ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സാമ്പത്തിക വെല്ലുവിളി നേരിട്ടിരുന്നു ഷാറൂഖ് ഖാൻ. അങ്ങനെയുള്ള ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനത്ത് നടത്തിയ പരിപാടിക്കിടെ ജൂഹി.

''ആ ദിവസങ്ങളിലെ ഷാരൂഖിനെ പറ്റി ഓർക്കുകയാണ്. അന്ന് അദ്ദേഹത്തിന് മുംബൈയിൽ വീടുണ്ടായിരുന്നില്ല. ഡൽഹിയിൽ നിന്നാണ് മുംബൈയിൽ എത്തിയിരുന്നത്. അന്ന് ഷാറൂഖ് എവിടെയാണ് താമസിച്ചിരുന്നത് എന്ന് പോലും അറിയുമായിരുന്നില്ല. അദ്ദേഹത്തിന് സ്വന്തമായി പാചകക്കാരനും ഇല്ലായിരുന്നു. സിനിമ യൂനിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളിൽ ജോലി ചെയ്യാറുണ്ടായിരുന്നു. ജീവിതത്തിൽ മുന്നേറണമെന്ന ചിന്തയുണ്ടായിരുന്നു. അതിനാൽ രാപ്പകൽ നന്നായി അധ്വാനിച്ചു.

അദ്ദേഹത്തിന് ഒരു കാർ ഉണ്ടായിരുന്നു. ഒരു കറുത്ത ജിപ്സി കാർ. ചില കാരണങ്ങളാൽ അദ്ദേഹത്തിന് കാറിന്റെ ഇ.എം.ഐ അടക്കാൻ സാധിച്ചില്ല. തുടർന്ന് കാർ കൊണ്ടുപോയി. അന്ന് അദ്ദേഹം വളരെ നിരാശയോടെയാണ് സെറ്റിൽ വന്നത്. വിഷമിക്കേണ്ട എന്നും ഒരു നാൾ നിങ്ങൾക്ക് ഒരുപാട് കാറുകൾ സ്വന്തമായി ഉണ്ടാകുമെന്നും ഞാൻ ആശ്വസിപ്പിച്ചു. അത് സത്യമായി. അദ്ദേഹം ഇപ്പോൾ എവിടെ എത്തി എന്ന് നോക്കൂ.​''-എന്നാണ് ജൂഹി ചൗള പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Juhi Chawla recalls Shah Rukh Khan's car sas taken away as he couldn't pay EMI
Next Story