Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'പച്ചയായ മനുഷ്യൻ'! ...

'പച്ചയായ മനുഷ്യൻ'! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജൂഡ് ആന്തണി

text_fields
bookmark_border
jude anthany Pens thans note to mammootty
cancel

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മേയ് 5 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 150 കോടി നേടിയിട്ടുണ്ട്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി രംഗത്ത് എത്തിയിരിക്കുകയാണ്. ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം എന്നാണ് മെഗാസ്റ്റാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിൽ കുറിച്ച ജൂഡിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

'ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ , നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്'; മെഗാസ്റ്റാറിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം ജൂഡ് കുറിച്ചു.

മമ്മൂട്ടിയുടെ ജീവിതം സിനിമാക്കാനുള്ള ആഗ്രഹം ജൂഡ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മമ്മൂട്ടി സമ്മതിക്കുന്നില്ലെന്നും എന്നെങ്കിലും അദ്ദേഹം സമ്മതം മൂളിയാല്‍ സിനിമ സംഭവിക്കുമെന്നാണ് ജൂഡ് പറഞ്ഞത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jude anthany
News Summary - jude anthany Pens thans note to mammootty
Next Story