Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപോയി ഓസ്കർ കൊണ്ടു...

പോയി ഓസ്കർ കൊണ്ടു വാ...രജനിയെ കണ്ട സന്തോഷം പങ്കുവെച്ച് ജൂഡ് ആന്തണി ജോസഫ്

text_fields
bookmark_border
Jude Anthany Joseph  facebook post About Meeting With   Rajinikanth
cancel

നടൻ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ അഭിനന്ദിച്ചെന്നും പോയി ഓസ്കർ വാങ്ങി വരാനും രജനി പറഞ്ഞതായി ജൂഡ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ തലൈവരുമായുളള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

തലൈവർ പറഞ്ഞു' എന്തൊരു സിനിമയാണ്, വളരെ മികച്ച വർക്ക്, എങ്ങനെ ചിത്രീകരിച്ചു‍?. പോയി ഓസ്കർ കൊണ്ടു വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനയും നിങ്ങളോടൊപ്പമുണ്ട്'. ഈ മറക്കാനാവാത്ത അവസരം നൽകിയതിന് ദൈവത്തിനും ഇത് സാധ്യമാക്കി തന്ന എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും (സൗന്ദര്യ രജനികാന്ത്) നന്ദി'- ജൂഡ് ആന്തണി ഫേസ്ബുക്കിൽ കുറിച്ചു. ജൂഡ് ആന്തണിയോടൊപ്പം 2018 സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും രജനിയെ കാണാൻ എത്തിയിരുന്നു.

നിലവിൽ തലൈവർ 170 ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് രജനികാന്തുള്ളത്. തലൈവരെ കാണാൻ 100 കണക്കിന് ആളുകളാണ് ലൊക്കേഷനിലെത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ഒരു സിനിമ ചിത്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthJude Anthany Joseph
News Summary - Jude Anthany Joseph facebook post About Meeting With Rajinikanth
Next Story