Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി, ഭൂകമ്പം ഞെട്ടിച്ചു; നടൻ ജൂനിയർ എൻ.ടി.ആർ

text_fields
bookmark_border
ജപ്പാനിൽ നിന്ന്  സുരക്ഷിതമായി നാട്ടിലെത്തി, ഭൂകമ്പം ഞെട്ടിച്ചു; നടൻ ജൂനിയർ എൻ.ടി.ആർ
cancel

ജപ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും നടൻ കൂട്ടിച്ചേർത്തു.

' ജപ്പാനിൽ നിന്ന് ൽ മടങ്ങി എത്തി, ഭൂകമ്പം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്‌ച മുഴുവൻ അവിടെയായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണ്. അവർ വേഗത്തിൽ സുഖം പ്രാപിച്ച് സാധാരണ ജീവിത്തിലേക്ക് മടങ്ങി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തുടരുക, ജപ്പാൻ'- ജൂനിയർ എൻ.ടി. ആർ കുറിച്ചു.

ജനുവരി 1 നാണ് ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടത്. ക്രിസ്തുമസ് ആഘോഷിക്കാൻ വേണ്ടിയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം നടൻ കുടുംബസമേതം ജപ്പാനിലെത്തിയത്.

സംവിധായകൻ കൊരട്ടാല ശിവയുടെ 'ദേവര'യുടെ തിരക്കിലാണ് ജൂനിയർ എൻടിആർ. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഏപ്രിൽ 5 ന് തിയറ്ററുകളിൽ എത്തും. ജൂനിയർ എൻടിആറിനൊപ്പം ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജാൻവി കപൂറിന്റെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണ് ദേവര.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jr NTR returns from Japan hours after multiple earthquakes, tsunami hit country
Next Story