നായകന്മാർ ആവശ്യപ്പെടുന്നത് 100 കോടി; 'അഭിനേതാക്കൾ പ്രതിഫലം കുറക്കണം'- ജോൺ എബ്രഹാം
text_fieldsഅഭിനേതാക്കളുടെ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മോളിവുഡിൽ വലിയ ചർച്ചക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടനും നിർമാതാവുമായ ജോൺ എബ്രഹാം. മുൻകാലങ്ങളിൽ ചലച്ചിത്ര നിർമാതാക്കളായ കരൺ ജോഹറും ഫറാ ഖാനും അഭിനേതാക്കളുടെ വർധിച്ചുവരുന്ന ചെലവുകളെ കുറിച്ച് ചൂണ്ടികാട്ടിയിരുന്നു.
നായകന്മാർ പ്രതിദിനം100 കോടി രൂപയും അവരുടെ സ്റ്റൈലിസ്റ്റുകൾ രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുന്നുണ്ട്. ഇത് ഇപ്പോൾ തന്നെ ഹിന്ദി സിനിമയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്രയും വലിയ തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് ഉയരുന്നത് ഒരിക്കലും ശരിയല്ല. നല്ല സിനിമ പോലും എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹാസ്യമാണ്. ഇനി അഭിനയിക്കേണ്ടവര്‍ക്ക് പണം നല്‍കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും.
ബോളിവുഡിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും ഇതിനാല്‍ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്നും ജോണ്‍ എബ്രഹാം പറഞ്ഞു.
ഹിന്ദി സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചും സിനിമകളുടെ ബജറ്റ് ഉയരുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരുകയാണ്. അടുത്തിടെ ഇറങ്ങിയ വലിയ ബജറ്റ് ചിത്രങ്ങൾ മിക്കതും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. താരങ്ങൾ വ്യക്തിപരമായ ചെലവാണ് ആദ്യം വെട്ടിക്കുറക്കേണ്ടത്. അഭിനേതാക്കൾ അവരുടെ പ്രതിഫലം എത്രയെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന രീതിയും തിരുത്തണമെന്ന് ജോണ്‍ എബ്രഹാം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.