'കുറെ വസ്ത്രങ്ങളോ ആഡംബര കാറുകളോയില്ല; സാധാരണ ചെരുപ്പാണ് ഞാൻ ധരിക്കുന്നത്' -ജോൺ എബ്രഹാം
text_fieldsജീവിതത്തിൽ പണത്തിനല്ല പ്രധാന്യം നൽകുന്നതെന്ന് നടൻ ജോൺ എബ്രഹാം. ലളിത ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ആഡംബരം ജീവിതത്തിനോടൊ വിലയേറിയ കാറുകളോടൊ യാതൊരു താൽപര്യവുമില്ലെന്നുമെന്നും ജോൺ എബ്രഹാം പറഞ്ഞു. ഞാൻ മിഡിൽ ക്ലാസ് ആളാണെന്നും കൂട്ടിച്ചേർത്തു.
' ലളിത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വിലയേറിയ കാറുകളോ അധികം ആഡംബര വസ്തുക്കളോ എന്റെ കൈവശമില്ല. ഞാൻ ഒരു മിഡിൽ ക്ലാസ് ആളാണ്. പണത്തിനല്ല ഞാൻ ജീവിതത്തിന് ആദ്യ പരിഗണന നൽകുന്നത്.
ഞാൻ ഓടിക്കുന്നത് പിക്ക്-അപ്പ് ട്രക്കാണ്. എന്റെ ഡ്രൈവർ ഒരു പുതിയ കാർ വാങ്ങാൻ പറയാറുണ്ട്. എന്നാൽ അതിന്റെ ആവശ്യം എന്താണ്. പ്രൊഡക്ഷൻ വാഹനത്തിലാണ് ഷൂട്ടിങ്ങിന് പോകുന്നത്. വീട്ടിൽനിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. ഈ 4-4.5 കോടി വിലമതിക്കുന്ന കാർ ഞാൻ എന്തു ചെയ്യും. ഇതിനോടൊന്നും യാതൊരു താൽപര്യവുമില്ല. ഇതൊന്നും എന്റെ ജോലിയെ ബാധിക്കുന്ന കാര്യമല്ല-ജോൺ തുടർന്നു.
ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാൻ എനിക്ക് പേടിയാണ്. കാരണം ഞാൻ വന്ന സാഹചര്യം എനിക്ക് അറിയാം. അതിനാൽ എനിക്ക് ഭയമാണ് ഈ ഷൂസിനും ബാഗിനും വേണ്ടി ഒരുപാട് പണം മുടക്കാൻ. എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം,ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറുള്ളത്' - ജോൺ എബ്രഹാം പറഞ്ഞു.
വേദയാണ് ജോൺ എബ്രഹാമിന്റെ പുതിയ ചിത്രം. നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷര്‍വരി, അഭിഷേക് ബാനര്‍ജി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. തമ്മയും മൗനി റോയിയും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജാതിയുടെ പേരില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പൊരുതുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ആഗസ്റ്റ് 15-നാണ് വേദ തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

