Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താൻ സിനിമ വൻ വിജയമായതോടെ ഷാറൂഖ് ഒരു സമ്മാനം നൽകി; വെളിപ്പെടുത്തി ജോൺ എബ്രഹാം

text_fields
bookmark_border
John Abraham Reveals He Asked Shah Rukh Khan For A Motorcycle After Pathaans Success: Unhone Bola...
cancel

പത്താൻ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഷാറൂഖ് ഖാൻ നൽകിയ സമ്മാനത്തെക്കുറിച്ച് നടൻ ജോൺ എബ്രഹാം. ഏറ്റവും പുതിയ ചിത്രമായ വേദയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഷാറൂഖിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. കിങ് ഖാന്റെ പത്താനെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'എന്റെ ലാസ്റ്റ് ചിത്രം പത്താൻ ഷാറൂഖ് ഖാനൊപ്പമായിരുന്നു. സിനിമ വൻ വിജയമായതിനെ തുടർന്ന് അദ്ദേഹം ഒരു വലിയ പാർട്ടി സംഘടിപ്പിച്ചു. വളരെ ആവേശത്തിലായിരുന്നു. അദ്ദേഹം എന്നേയും ക്ഷണിച്ചു. എന്നാൽ രാത്രി എനിക്ക് ഉറങ്ങണമെന്ന് ഞാൻ പറഞ്ഞു. ഇതുകേട്ടപ്പോൾ ആദ്യം ഷാറൂഖ് ആശ്ചര്യപ്പെട്ടെങ്കിലും സമ്മാനമായി എന്തുവേണമെന്ന് ചോദിച്ചു. ഞാൻ ബൈക്ക് എന്ന് പറഞ്ഞു. അദ്ദേഹം എനിക്ക് ബൈക്ക് സമ്മാനമായി വാങ്ങി തന്നു'- ജോൺ എബ്രഹാം പറഞ്ഞു.

അടുത്തിടെ നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലും ഷാറൂഖ് ഖാനെക്കുറിച്ച് ജോൺ എബ്രഹാം വാചാലനായിരുന്നു. വളരെ സ്മാർട്ടും ബുദ്ധിമാനുമെന്നാണ് എസ്.ആർ.കെ വിശേഷിപ്പിച്ചത്. അദ്ദേഹം വളരെ കരുതലും ദയയുമുള്ള വളരെ നല്ല മനുഷ്യനാണെന്നും ജോൺ പറഞ്ഞിരുന്നു.

അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഷാറൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയത് പത്താനിലൂടെയായിരുന്നു.ജോൺ എബ്രഹാം ആയിരുന്നു ചിത്രത്തിലെ വില്ലൻ. ഷാറൂഖിനെ പോലെ മികച്ച പ്രേക്ഷക സ്വീകാര്യത ജോണിന്റെ വില്ലൻ കഥാപാത്രത്തിനും ലഭിച്ചിരുന്നു.2023 ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം1,050.30 കേടിയാണ് കളക്ഷനായി നേടിയത്. 657 കോടിയായിരുന്നു ചിത്രത്തലെ ഇന്ത്യയിലെ കളക്ഷൻ. ജോൺ എബ്രഹാമിന് മാത്രമല്ല ചെന്നൈ എക്സ്പ്രസിന്‍റെ വിജയത്തിന് ശേഷം സംവിധായകൻ രോഹിത് ഷെട്ടിക്കും ഷാറൂഖ് ഖാൻ ഒരു ബൈക്ക് സമ്മാനമായി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - John Abraham Reveals He Asked Shah Rukh Khan For A Motorcycle After Pathaan's Success: 'Unhone Bola...'
Next Story