എന്നെ മനപൂർവം പ്രകോപിപ്പിച്ചു, അവർ നേരത്തെ പ്ലാൻ ചെയ്തതാണ്; ട്രെയിലർ ലോഞ്ചിൽ സംഭവിച്ചതിനെക്കുറിച്ച് ജോൺ എബ്രഹാം
text_fieldsപുതിയ ചിത്രമായ വേദയുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമപ്രവർത്തകന് നേരെ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമാക്കി നടൻ ജോൺ എബ്രഹാം. മനപൂർവം തന്നെ അസ്വസ്ഥനാക്കാൻ മധ്യമപ്രവർത്തകൻ ശ്രമിക്കുകയായിരുന്നെന്നും പ്രകോപിതനാക്കി അവർ എന്നെ തോൽപ്പിച്ചെന്നും ജോൺ പറഞ്ഞു.
'വേദയുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമപ്രവർത്തകൻ മനപൂർവം എന്നെ അസ്വസ്ഥനാക്കുകയായിരുന്നു. കൃത്യമായി പദ്ധതിയൊരുക്കി എന്നെ ചൊടിപ്പിച്ചതാണെന്ന് എനിക്ക് അറിയാം, ഞാൻ ദേഷ്യപ്പെട്ടതുകൊണ്ടാണ് അവിടെ അവൻ ജയിച്ചതും ഞാൻ തോറ്റതും.
ഇപ്പോഴത്തെ ട്രെയിലർ ലോഞ്ചുകൾ എനിക്ക് ഇഷ്ടമല്ല. കാരണം 20 വർഷം മുമ്പുള്ള പഴയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ചോദ്യങ്ങളിൽ ഒരു മാറ്റവും പുതുമയുമില്ല. ശരിയായ ഒരു ചോദ്യം പോലും ആരും ചോദിക്കുന്നില്ല.ഇന്ത്യയിൽ സിനിമ ജേർണലിസം അവസാനിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്'-ജോൺ എബ്രഹാം പറഞ്ഞു.
'ട്രെയിലര്‍ ഗംഭീരമായിട്ടുണ്ട് സർ. പക്ഷേ ഇതെല്ലാം സർ മുമ്പ് ചെയ്ത് സിനിമകൾ പോലെ തന്നെയാണ്. ഒരേതരത്തിലുള്ള റോളുകളും ആക്ഷനിലുമാണ് പ്രാധാന്യം കൊടുക്കുന്നത്. എന്തെങ്കിലും പുതിയതായി കൊണ്ടുവരൂ' എന്നായിരുന്നു 'വേദ'യുടെ ട്രെയിലർ ലോഞ്ചിൽ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ക്ഷുഭിതനായ ജോൺ എബ്രഹാം'നിങ്ങള്‍ ഈ ചിത്രം കണ്ടോ ? വിഡ്ഢികളുടെ മോശം ചോദ്യം പോലെ തോന്നുന്നു. നിങ്ങള്‍ പറയുന്നതുപോലെയല്ല. ഇത് വ്യത്യസ്തമായ ചിത്രമാണ്. എന്നെ സംബന്ധിച്ച് തീവ്രതയുള്ള പ്രകടനമാണ് ഇതിലെ കഥാപാത്രത്തിനുവേണ്ടി ഞാന്‍ നല്‍കിയിട്ടുള്ളത്. തീർച്ചയായും നിങ്ങള്‍ ചിത്രം കണ്ടിട്ടില്ല. ട്രെയിലർ മാത്രം കണ്ടിട്ടേ ഒള്ളൂ. ആദ്യം ചിത്രം കാണൂ. അതിനുശേഷം നമുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാം. നിങ്ങള്‍ പറയുന്നതൊക്കെ കേൾക്കാം'.
'വളരെ വൈകാരികമായ ചിത്രമാണിത്. നിങ്ങൾക്ക് സിനിമകണ്ടു കഴിഞ്ഞാൽ ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാകും. വളരെ വൈകാരികമായ ചിത്രമാണ് ഇത്. എഡിറ്റ് ചെയ്യുന്ന സമയത്ത് കണ്ടപ്പോൾ എന്നെ വല്ലാതെ സ്പർശിച്ചു. നിങ്ങളുടെ കണ്ണുകൾ നിറയും. അത് മനോഹരമാണ്.' - എന്നാണ് മറുപടി നൽകിയത്.
ആഗസ്റ്റ് 15 നാണ് വേദ തിയറ്ററുകളിലെത്തുന്നത്. നിഖിൽ അദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷര്‍വാരിയാണ് ചിത്രത്തിലെ നായിക.ജാതിയുടെ അടിസ്ഥാനത്തില്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് ഷര്‍വാരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അഭിഷേക് ബാനര്‍ജിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആഷിഷ് വിദ്യാര്‍ഥി, കുമുദ് മിശ്ര, രാജേന്ദ്ര ചാവ്‍ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.തമന്ന ഭാട്ടിയ, മൗനി റോയ് എന്നിവര്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.അസീം അറോറയുടേതാണ് ചിത്രത്തിന്‍റെ രചന. മലൈ പ്രകാശ് ഛായാഗ്രഹണം. സീ സ്റ്റുഡിയോസ്, എമ്മൈ എന്‍റര്‍ടെയ്ന്‍മെന്‍റ്, ജെഎ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

