ജിമിന്റെ പുതിയ ഫേസ്
text_fieldsകെ-പോപ്പ് അഥവാ കൊറിയൻ പോപ്പിലൂടെ ലോക സംഗീതഭൂപടം മാറ്റിയെഴുതിയ ബി.ടി.എസിലെ പ്രധാന വോക്കലിസ്റ്റകളിലൊരാളായ പാർക് ജിമിൻ ആദ്യ സ്വതന്ത്ര സോളോ ആൽബത്തിലൂടെ വീണ്ടും തരംഗം സൃഷ്ടിക്കുന്നു. ഫേസ് (face) എന്ന പേരിൽ പുറത്തിറക്കിയ ആൽബം ഹിറ്റ് ചാർട്ടുകൾ കീഴടക്കുകയാണിന്ന്. വ്യാപാരവിജയത്തോടൊപ്പം കലാപരമായ പക്വതയും ജമിൻ തെളിയിച്ചുവെന്നാണ് നിരൂപകർ പറയുന്നത്.
ആൽബത്തിലെ “Like Crazy” ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തിയിരിക്കുകയാണ്. സംഗീതത്തിനപ്പുറം ജിമിന്റെ നൃത്തവൈദഗ്ധ്യവും ആൽബം തെളിയിക്കുന്നു. കണ്ടംപററി ബാലെ പരിശീലനം ലഭിച്ച ഈ മുപ്പതുകാരൻ മികച്ച നൃത്തത്തിന്റെ അകമ്പടിയോടെയാണ് പ്രത്യക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

