Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വായടക്കൂ! തൊലിക്കടിയിലെ കൊഴുപ്പിലല്ല ഒരാളുടെ വില’; ബോഡി ഷെയ്മിങിനെതിരെ രൂക്ഷ പ്രതികരണവുമായി ജുവൽ മേരി

text_fields
bookmark_border
‘വായടക്കൂ! തൊലിക്കടിയിലെ കൊഴുപ്പിലല്ല ഒരാളുടെ വില’; ബോഡി ഷെയ്മിങിനെതിരെ രൂക്ഷ പ്രതികരണവുമായി ജുവൽ മേരി
cancel

ബോഡി ഷെയ്മിങിനും വ്യക്തിഅധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം നേരിടുന്ന ബോഡി ഷെയ്മിങ്ങിനും അതിരുകടന്ന വിമർശനങ്ങൾക്കുമെതിരെയാണ് താരം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്. തന്റെ ശരീരത്തിനെതിരെയുള്ള പരാമർശങ്ങൾക്ക് കടുത്ത മുന്നറിയിപ്പും താരം നൽകി. `വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? ശരീരത്തിന്റെ തൊലിക്കടിയിലുള്ള കൊഴുപ്പിലാണോ നിങ്ങളുടെ ഉള്ളത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്; ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി’ എന്ന്. നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?' എന്ന് താരം കൂട്ടിച്ചേർത്തു.

നമ്മൾ എത്ര സ്ത്രീകളെയും എത്ര കുട്ടികളെയുമടക്കമുള്ള മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചുകളയുന്ന രീതിയിൽ സംസാരിക്കുന്നതെന്നും താരം ചോദിച്ചു. ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേയെന്നാണ് വിമർശകർക്കുള്ള മറുപടിയിൽ താരം ചോദിക്കുന്നത്.

`വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്? അല്ല, കഴിവ് എന്ന് പറയുന്നത് അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവർ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസ്സിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും,' ജുവൽ മേരി ചോദിച്ചു.

മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിനപ്പറ്റി വ്യക്തമാക്കിയ ജുവലിന്റെ പ്രതികരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന് പിന്തുണയുമായി നിരവധി പേരും എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jewel Mary Hits Back at Trolls
Next Story