‘ആത്മീയതയിലൂന്നിയ അനുഭവ സമ്പത്തിനായി ഇന്ത്യയിലെത്തണം’; ആഗ്രഹം വെളിപ്പെടുത്തി ജെന്നിഫർ ആനിസ്റ്റൺ
text_fieldsഅടുത്ത തവണ ഇന്ത്യയിലെത്തുമ്പോൾ ആത്മീയതയിലൂന്നിയ കൂടുതൽ അനുഭവസമ്പത്താണ് ലക്ഷ്യമിടുന്നതെന്ന് ഹോളിവുഡ് നടി ജെന്നിഫർ ആനിസ്റ്റൺ. ധ്യാനത്തിനായി അടുത്ത തവണ കൂടുതൽ സമയം ചെലവഴിക്കുമെന്നും നടി പറഞ്ഞു. ഇന്‍റർവ്യൂവിനിടെ താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
നെറ്റ്ഫ്ലിക്സ് ചിത്രമായ മർഡർ മിസ്റ്ററി രണ്ടാം ഭാഗത്തിലെ വിവാഹ രംഗം ചിത്രീകരിക്കുമ്പോൾ ആനിസ്റ്റൺ ഇന്ത്യയുടെ ആചാരങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ഉപയോഗിച്ചിരുന്നു. ശേഷം ഇന്ത്യൻ വിവാഹങ്ങൾ അത്ഭുതകരമാണെന്നും, ഒരുക്കങ്ങളും, സംഗീതവും, നൃത്തവുമെല്ലാം അത്യന്തം മനോഹരവും, വസ്ത്രങ്ങളും ആഭരണങ്ങളും അസാധാരണവുമാണെന്നുമായിരുന്നു ജെന്നിഫർ അഭിപ്രായപ്പെട്ടത്.
എന്‍.ബി.സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്സില്‍ 'റൈച്ചൽ ഗ്രീൻ' എന്ന കഥാപാത്രത്തെയാണ് ജെന്നിഫർ ആനിസ്റ്റൺ അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്രണ്ട്സിലെ അഭിനയത്തിന് എമ്മി,ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ആനിസ്റ്റണ് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ അഭിനേത്രി എന്നതിന് പുറമെ ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ് ജെന്നിഫർ ആനിസ്റ്റൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

