Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറസ്റ്റ് പേടിച്ച് നടൻ ജയസൂര്യ ന്യൂയോർക്കിൽ; ദുബൈയിലേക്ക് കടക്കാനും ആലോചന

text_fields
bookmark_border
jayasurya
cancel

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോൾ. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്.

ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത് എന്നതിനാൽ നാട്ടിൽ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്.

ആഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ​ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡ​നക്കേസ് ​കൂടി ജയസൂര്യക്കെതിരെ കരമന പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2012-2013 കാലത്ത് തൊടുപുഴക്ക് സമീപത്തെ സിനിമ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കരമന പൊലീസാണ് കേസെടുത്തത്. പരാതി തൊടുപുഴ പൊലീസിനും പ്രത്യേക അന്വേഷകസംഘത്തിനും കൈമാറും.

കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഐശ്വര്യ ഡോം​ഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാകും പരാതി അന്വേഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jayasurya stays in New York fearing arrest
Next Story