Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജുവിന്റെ ശബ്ദത്തിൽ ഞെട്ടിച്ച് ജയറാം; നടന്റെ വിഡിയോ വൈറൽ

text_fields
bookmark_border
Jayaram imitate Sanju Samson Voice, Went Viral
cancel

നടൻ ജയറാമും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ക്രിക്കറ്റ് താരം സഞ്ജു സാംസനുളളത്. അടുത്തിടെ ജയറാമിന്റെ ചെന്നൈയിലെ വസതിയിൽ സഞ്ജുവും ഭാര്യ ചാരുവും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് സഞ്ജുവിന്റെ ശബ്ദം അനുകരിച്ചുള്ള ജയറാമിന്റെ വിഡിയോയാണ്. ചെറിയ ശ്രമം എന്ന് കുറിച്ച് കൊണ്ട് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. കൂടാതെ ഐ.പി.എല്ലിനായി സഞ്ജുവിന് ആശംസകളും നേർന്നിട്ടുണ്ട്. ജയറാമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

നിലവിൽ തെലുങ്ക്, തമിഴ് സിനിമാ തിരക്കിലാണ് ജയറാമിപ്പോൾ. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2 ആണ് ഇനി പുറത്ത് ഇറങ്ങാനുള്ള നടന്റെ ചിത്രം. അഞ്ച് ഭാഷകളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jayaram imitate Sanju Samson Voice, Went Viral
Next Story