Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ചിത്രങ്ങൾ പരാജയപ്പെടാൻ ആഗ്രഹിച്ചു, താരമായത് പോലും അറിഞ്ഞില്ല; ഗൗരി ഖാൻ

text_fields
bookmark_border
Jawan star Shah Rukh Khan’s wife Gauri Khan once wanted all his films to flop
cancel

ഷാറൂഖ് ഖാൻ ചിത്രങ്ങൾ പരാജയപ്പെടാൻ ആഗ്രഹിച്ചിരുന്നതായി ഭാര്യ ഗൗരി ഖാൻ. ആദ്യകാലത്ത് സിനിമാ ഉപേക്ഷിച്ച് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ഭർത്താവിന്റെ വിജയത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഗൗരി പറഞ്ഞു

'തുടക്കകാലത്ത് ഷാറൂഖ് ചിത്രങ്ങൾ പരാജയപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം ബോംബെ എനിക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് ഒരു താരമായതെന്ന് പോലും എനിക്ക് അറിയില്ല. ആദ്യം ഇവിടെ വന്നതും പിന്നീട് സിനിമകൾ ഹിറ്റായതും എന്നെ ശരിക്കും ഞെട്ടിച്ചു. കാരണം അത് എളുപ്പമായിരുന്നില്ല.

യഥാർഥത്തിൽ ഞാൻ അദ്ദേഹത്തിന്റെ സിനിമ വിജയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പരാജയപ്പെട്ടാൽ എനിക്ക് ഡൽഹിയിലേക്ക് തിരികെ പോകാമെന്ന് വിചാരിച്ചു. കാരണം വളരെ ചെറുപ്പമാണ്, 21-ാം വയസിലാണ് വിവാഹിതയായത്. സിനിമ, എങ്ങനെ, എന്താണ് സംഭവിക്കുന്നത് എന്നൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു. അതിനാൽ ഷാറൂഖിന്റെ സിനിമകൾ ഫ്ലോപ്പ് ആകണമെന്ന് ചിന്തിച്ചു- ഗൗരി ഖാൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jawan star Shah Rukh Khan’s wife Gauri Khan once wanted all his films to flop
Next Story